ആനയെ പേടിപ്പിക്കാൻ നോക്കിയതാ… മുട്ടൻ പണി കിട്ടി..

ഉത്സവങ്ങൾക്കും മറ്റും ആനയിടഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നത് കണ്ടിട്ടുണ്ടോ. വളരെയധികം നാശനഷ്ടങ്ങളാണ് ആന ഉണ്ടാക്കുക. കണ്ണിൽ കണ്ടതെല്ലാം അവ നശിപ്പിക്കും. ആനയ്ക്ക് മതം ഇളകിയാൽ പിടിച്ചാൽ കിട്ടില്ല എന്ന് തന്നെ പറയാം. എന്നാൽ അതേസമയം ചിലർ ആനകളെ വെറുപ്പിക്കാനും ശ്രമിക്കാറുണ്ട്. വെറുതെ പോകുന്ന വയ്യാവേലി എടുത്ത് തലയിൽ വെക്കുന്നത് പോലെ. അതുപോലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആന ഇടഞ്ഞാൽ അപകടകാരിയാണ് എന്നറിഞ്ഞിട്ടും അതിന്റെ അടുത്തേക്ക് ചെന്ന് അതിനെ ഓടിക്കാൻ ശ്രമിച്ച രണ്ട് പേരെ ആണ് ആന തിരിഞ്ഞു വന്ന് ആക്രമിക്കുന്നതാണ് വീഡിയോ.

നാട്ടിൽ ഇറങ്ങിയ ആനയെ ഓടിക്കാനായി ശ്രമിച്ച യുവാവിനെ ആന ഓടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ തരംഗമായി മാറുന്നത്, നാട്ടുകാരെ ഭീതിയിലാക്കിയ കൊമ്പൻ കുറെ നേരം ഇവരുടെ പിന്നാലെ ഓടുകകയും വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ആന അപകടകാരിയായ ഒരു ജീവിയാണ് എന്ന് അറിഞ്ഞിട്ട് കൂടി അതിനെ ദേഷ്യം പിടിപ്പിക്കുന്ന രീതിയിൽ ഇവരുടെ പ്രവർത്തിയാണ് കൂടുതൽ അപകടങ്ങൾ വരുത്തി വെച്ചത്. ഇത്തരം കാര്യങ്ങൾ തമാശയായി മാത്രം കാണുന്ന യുവതലമുറയിൽ പെട്ട രണ്ടു പേരാണ് ഇവർ. നാട്ടുകാരെ ഏറെനേരം മുൾമുനയിൽ നിർത്തിയ ഈ സംഭവം ഒന്ന് കണ്ടു നോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *