പാമ്പു പിടിത്തക്കാരന്റെ ഷൂവിൽ കടിച്ച് ഉഗ്ര വിഷമുള്ള അണലി..

വളരെയധികം അപകടംപിടിച്ച പണികളിൽ ഒന്നാണ് പാമ്പ് പിടുത്തം. നമ്മൾ പാമ്പുകളെ കാണുമ്പോൾ പേടിച്ചു പോകുമ്പോൾ ഇവർ പാമ്പുകളെ അതിസാഹസികമായി ആണ് പിടിക്കുന്നത്. നിരവധി നാളത്തെ പരിശീലനത്തിന്റെ ഫലമായാണ് പാമ്പ് പിടുത്തക്കാർ പാമ്പിനെ പിടിക്കുന്നത്. എന്നാൽ ചിലപ്പോഴൊക്കെ ഇവരുടെ താളം തെറ്റുകയും പാമ്പിന്റെ കടിയേൽക്കുകയും ചെയ്യാറുണ്ട്. ഈയടുത്ത് കേരളത്തിലെ പ്രമുഖ പാമ്പുപിടുത്തക്കാരൻ ആയ വാവസുരേഷിനെ പാമ്പുകടിച്ച വീഡിയോ നമ്മളെല്ലാവരും കണ്ടതാണല്ലോ. അതുപോലെ പാമ്പുപിടുത്തം തൊഴിൽ ആക്കി മാറ്റിയ നിരവധി പേർക്ക് ഇത്തരത്തിൽ ചില സന്ദർഭങ്ങളിൽ പാമ്പ് കടിയേൽക്കാറുണ്ട്.

അത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പായ അണലിയെ പിടിക്കുന്നതിനിടയിൽ പാമ്പിന്റെ കടിയേറ്റ ഒരാളുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഇയാൾ അണലിയെ പിടിക്കുന്നതിനിടയിൽ അണലി ഇയാളുടെ ഷൂവിൽ കടിക്കുകയായിരുന്നു. ഭാഗ്യത്തിനാണ് ഇയാൾക്ക് കടി ഷൂവിൽ ഏറ്റത്. ഒരല്പം മാറിയിരുന്നെങ്കിൽ ജീവൻ പോലും നഷ്ടപ്പെട്ടെക്കാവുന്ന രീതിയിൽ അപകടം ഉണ്ടായേനെ. ഇത്തരത്തിൽ പാമ്പുകളെ പിടിക്കുന്നവർ കുറച്ചുകൂടി ശ്രദ്ധയോടെ ഇവയെ കൈകാര്യം ചെയ്യണം എന്നുള്ളത് വീണ്ടും തെളിയിക്കുന്ന വീഡിയോ ആണ് ഇത്. എന്തായാലും ഇതേക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.