ഉഗ്ര വിഷമുള്ള പാമ്പിനെ വീടിനുള്ളിൽ നിന്നും പിടികൂടിയപ്പോൾ…(വീഡിയോ)

രൂപത്തിലും, വിഷത്തിന്റെ കാര്യത്തിലും നിരവധി പ്രത്യേകതകളുള്ള അനേകം പാമ്പുകൾ ഉണ്ട്. അതിൽ തന്നെ ഉഗ്രവിഷമുള്ള പാമ്പുകൾ ആണ് മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങിയവ. ഇവയെയെല്ലാം പേടിയോടെ അല്ലാതെ നമുക്ക് സമീപിക്കാൻ കഴിയില്ല. ചൂടുകാലം ആയാൽ ഇത്തരം പാമ്പുകൾ എല്ലാം കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങുന്ന പതിവുണ്ട്. ആ സമയത്താണ് നിരവധി വീടുകളിൽ പാമ്പുകളെ കണ്ടതായി വാർത്തകൾ വരാറുള്ളത്. പിന്നീട് പാമ്പുകളെ പിടിക്കാനായി വിദഗ്ദ്ധരായ ആരെങ്കിലും എത്തുകയും പാമ്പുകളെ പിടിച്ചു കൊണ്ടു പോവുകയും ചെയ്യുന്ന നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്.

അത്തരത്തിലൊരു വീടിനുള്ളിൽ കണ്ട പാമ്പിനെ പിടിക്കാനായി ഒരു പാമ്പ് പിടുത്തക്കാരൻ എത്തുകയും. അതിസാഹസികമായി അയാൾ പാമ്പിനെ കീഴടക്കുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പാമ്പ് പിടിക്കാൻ അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. പലപ്പോഴും അപകടം സംഭവിച്ചേക്കാം. കേരളത്തിൽ വാവസുരേഷിന് സംഭവിച്ചത് ഉദാഹരണമായി എടുക്കാം. അത്തരത്തിൽ പ്രമുഖനായ ഒരാൾ തന്നെയാണ് ഇയാളും. വളരെയധികം ശ്രദ്ധയോടെയാണ് ഇദ്ദേഹം പാമ്പിനെ പിടിക്കുന്നത് കണ്ട് നിൽക്കാൻ ഒരുപാട് പേർ അവിടെ കൂടിയിട്ടുണ്ട്. വളരെ ശ്രദ്ധയോടെ ഇദ്ദേഹം പാമ്പിനെ പിടിക്കുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.