കേരളീയരുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ചോറും മീനും. മീൻ ഇല്ലാത്ത ഒരു ഊണിനെ കുറിച്ച് നമുക്ക് ചിന്തിക്കാനേ വയ്യ. അതുകൊണ്ടുതന്നെ മീൻ വളർത്തൽ ഒരു വലിയ തൊഴിൽ സാധ്യത ആയി മാറിയിരിക്കുകയാണ് പലർക്കും. അത്തരത്തിൽ നിരവധി ചെറുപ്പക്കാർ ആണ് ഇപ്പോൾ ഇത് തൊഴിലാക്കി മാറ്റി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മീൻ വളർത്തൽ വലിയ രീതിയിൽ സജീവമായിട്ടുണ്ട്. കൂടുതലും വളർത്തുമീനുകൾ ആണ്.
അത്തരത്തിൽ ഒരു വലിയ പാടത്ത് വലിയ നിരവധി കുളങ്ങൾ നിർമ്മിച്ച് അതിൽ ലക്ഷക്കണക്കിന് മീനുകളെ വളർത്തുന്ന ഒരു കൂട്ടം യുവാക്കളുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മീനുകൾക്ക് ഭക്ഷണം കൊടുക്കാൻ നേരത്ത് മീനുകൾ കൂട്ടമായി വരുന്നതും വെള്ളത്തിൽ കുത്തിമറയുന്നതും എല്ലാം വീഡിയോയിൽ ഉണ്ട്. വെറുതെ ഒന്ന് കോരിയാൽ പോലും കുട്ട നിറയെ മീൻ കിട്ടുന്ന രീതിയിലാണ് കുളത്തിൽ മീനുകൾ ഉള്ളത്. ഇവയെ നോക്കാനായി കുളത്തിനു സമീപത്തു തന്നെ ചെറിയ ചെറിയ ഷെഡ്ഡുകൾ വച്ചുകെട്ടി ആണ് ഇവർ താമസിക്കുന്നത്. എന്തായാലും മീൻ ഇഷ്ടപ്പെടുന്നവർക്ക് ഈ വീഡിയോയിൽ തീർച്ചയായും ഇഷ്ടപെടും. ഒന്ന് കണ്ടു നോക്കൂ…