ഭീമൻ മത്സ്യത്തെ കടലിൽ നിന്നും പിടിച്ചെടുത്തപ്പോൾ…(വീഡിയോ)

കടലിന്റെ മക്കളുടെ ഉപജീവനമാർഗമാണ് മീൻപിടിത്തം. വളരെയധികം സജ്ജീകരണങ്ങളോടുകൂടിയാണ് ഇവർ മീൻ പിടിക്കാനായി പോകാറ്. ചെറിയ മത്സ്യങ്ങളെ പിടിക്കുന്നവർ ചെറിയൊരു ബോട്ടിലും, വലിയ മത്സ്യങ്ങളെ പിടിക്കുന്നവർ വലിയ ബോട്ടിലും ആവശ്യമായ സാമഗ്രികൾ ഉപയോഗിച്ചാണ് മീൻ പിടുത്തത്തിന് ഇറങ്ങാറുള്ളത്. എന്നാൽ ചില സമയങ്ങളിൽ ചെറിയ മത്സ്യങ്ങളെ പിടിക്കാൻ വിരിക്കുന്ന വലയിൽ വലിയ മീനുകളും കുടുങ്ങാറുണ്ട്. ചെറിയ മീനുകളെ പിടിക്കാൻ ഉള്ള സജ്ജീകരണം മാത്രമുള്ള ചൂണ്ടയിൽ ആയിരുന്നു ഒരു വലിയ ഭീമൻ മീൻ കുരുങ്ങിയത്. സാധാരണ ഗതിയിൽ ഇത്തരം മീനുകൾ കുടുങ്ങുമ്പോൾ അവയെ വലിച്ചുകയറ്റാൻ നിർത്താതെ ചൂണ്ടയോട് കൂടി വിട്ടു കൊടുക്കുകയാണ് പതിവ്. കാരണം അല്ലെങ്കിൽ ആ മീൻ വലിയ അപകടമുണ്ടാക്കും എന്നുള്ളത് തന്നെയാണ്.

എന്നാൽ ഇവിടെ അവർ തങ്ങൾക്കു കിട്ടിയ മീനെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. അതിസാഹസികമായ രീതിയിൽ ഇവർ മീനുമായി മല്ല യുദ്ധം നടത്തുകയും ഒടുവിൽ ലക്ഷ്യം നേടുന്നതിനിടെ വളരെയധികം അപകടങ്ങൾ ഇവർക്ക് സംഭവിക്കുന്നതും വീഡിയോയിലുണ്ട്. മീനുകളിൽ വെച്ച് ഏറ്റവും അപകടകാരിയായ മീനെയാണ് ഇവർക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ വളരെയധികം കഷ്ടപ്പെട്ടാണ് ഇവർ അതിനെ പിടികൂടിയത്. അറിയാനായി വീഡിയോ മുഴുവനായും കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.