ടോൾ പിരിവിന് ചൊല്ലി നിരവധി പ്രശ്നങ്ങൾ നമ്മൾ നിരന്തരം കേൾക്കാറുണ്ട്. അത്തരത്തിൽ എന്നും വിവാദങ്ങൾക്കിടയായിട്ടുള്ള ഒരു ടോൾപ്ലാസ ആണ് പാലിയേക്കര ടോൾ പ്ലാസ. ടോൾ വഴി വാഹനങ്ങൾ കടന്നുപോകുന്നതിന് നൽകുന്ന നിശ്ചിത തുക വർഷങ്ങളായി ഇവിടെ നിന്നും ഈടാക്കുന്നുണ്ട്. ഇതിനെച്ചൊല്ലി പലപ്പോഴും അവിടെ വഴക്കുകൾ നടക്കുന്നതും നമ്മൾ കാണാറുണ്ട്. ടോൾ പിരിവിനെ തുടർന്ന് മണിക്കൂറുകളോളം ആളുകൾ അവിടെ ബ്ലോക്കിൽ പെട്ട് കിടക്കുന്ന കാഴ്ചയും ഉണ്ടാകാറുണ്ട്. എന്നിരുന്നാൽ കൂടിയും ഈ ടോൾ പിരിവ് നിർത്തലാക്കാൻ അധികൃതർ തയ്യാറാവാറില്ല. കാരണം നല്ല രീതിയിൽ ഒരു വരുമാനമാണ് ഇതിലൂടെ ഇവർക്ക് ലഭിക്കുന്നത്.
എന്നാൽ ടോൾ കൊടുക്കാതെ പോകാനുള്ള പലവഴികളും വാഹനങ്ങൾ നോക്കാറുണ്ട്. അവയെല്ലാം ഇവർ അടയ്ക്കുകയും ചെയ്യാറുണ്ട്. എന്നാലിവിടെ ടോൾ കൊടുക്കാതെ മുങ്ങാൻ ശ്രമിച്ച ഒരു കാറുക്കാരനെ ജീവനക്കാർ തടയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഇയാൾ കാറിന് മുന്നിൽ ചെന്ന് നിൽക്കുകയും ഇവരെ തടയുകയും ചെയ്യുകയാണ്. ടോൾ നൽകാതെ പോകാൻ പറ്റില്ല എന്നുള്ള കടുത്ത നിലപാടിലാണ് ഇയാൾ. ടോൾ നൽകാൻ സൗകര്യമില്ല എന്ന നിലപാടിലാണ് യാത്രക്കാരൻ. ഒടുവിൽ അവിടെ ഉണ്ടായ പ്രശ്നങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്. അറിയാൻ ആയി വീഡിയോ മുഴുവനായി കണ്ടു നോക്കൂ…