ഇവരുടെ സൗഹൃദം നിങ്ങൾ കാണാതെ പോകല്ലേ..

അപൂർവ്വമായ പല സൗഹൃദങ്ങളുടെയും കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഒരിക്കൽപോലും സൗഹൃദത്തിൽ ആകില്ല എന്ന് കരുതിയിരിക്കുന്ന പല ജീവികൾ തമ്മിൽ സൗഹൃദത്തിലാകുന്ന വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതുപോലെ ഒരിക്കലും ഇവർ തമ്മിൽ സൗഹൃദത്തിൽ ആകുമോ എന്ന് പോലും നമ്മൾ ചിന്തിക്കാത്ത രണ്ട് ജീവികളാണ് കാക്കയും എലിയും. കാക്കയാകട്ടെ എലിയെ ഭക്ഷണമാക്കുന്ന നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എലികൾ ആണെങ്കിൽ കാക്കകളെ കണ്ടാൽ ഓടി ഒളിക്കുകയാണ് പതിവ്. ഇവർ തമ്മിൽ ഒരിക്കലും ചേരില്ല എന്നാണ് പറയാറ്.

എന്നാൽ ആർക്കും കണ്ടാൽ വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ ഒരു സൗഹൃദം ഉളവാക്കിയിരിക്കുകയാണ് ഒരു എലിയും കാക്കയും. കാക്ക തനിക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് എലിക്കായി കൊണ്ട് നൽകുന്ന കാഴ്ചയും നമുക്ക് ഈ വീഡിയോയിൽ കാണാം. അത്യപൂർവമായ ഈ സൗഹൃദത്തിനു പിന്നിലെ കഥ എന്താണെന്ന് പലർക്കും അറിയില്ല. എന്നാൽ വളരെ കാലമായി ഈ സൗഹൃദത്തിനു സാക്ഷ്യം വഹിക്കുന്നവരാണ് അവിടത്തെ ആളുകൾ. എലിയും കാക്കയും തമ്മിലുള്ള ഈ അപൂർവ സ്നേഹ ബന്ധത്തിന്റെ വീഡിയോ ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.