മനുഷ്യരെപ്പോലെ നായയെ കെട്ടിയിട്ട് കൊണ്ടുനടക്കുന്ന ഒരു കുരങ്ങൻ. വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ. എന്നാൽ സംഭവം സത്യമാണ്. നമ്മൾ സാധാരണയായി വീടുകളിൽ വളർത്തുന്ന നായകളെ ബെൽറ്റ് ഉപയോഗിച്ച് കെട്ടിയിടുന്ന പതിവുണ്ട്. അതുപോലെ ഒരു കുരങ്ങൻ ഒരു നായയെ കെട്ടിയിടുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വളരെ കൗതുകത്തോടെ അല്ലാതെ ഈ വീഡിയോ നമുക്ക് കണ്ടു തീർക്കാൻ കഴിയില്ല. അത്രയ്ക്ക് രസകരമാണ് ഈ കുരങ്ങന്റെ യും നായയുടെയും പ്രവർത്തി. നമുക്കറിയാം കുരങ്ങന്മാർക്ക് മനുഷ്യരുടെ ഇതുപോലെതന്നെ നല്ല ബുദ്ധിയാണ്. കുരങ്ങന്മാരുടെ തലമുറയിൽ പെട്ടതാണ് മനുഷ്യർ എന്നും പറയുന്നു. അതുകൊണ്ടുതന്നെ മനുഷ്യൻ ചെയ്യുന്ന മിക്ക പ്രവർത്തികളും അതേപടി ചെയ്യാനായി കുരങ്ങന്മാർക്ക് കഴിയും.
അത്തരത്തിൽ കുരങ്ങും നായയും തമ്മിലുള്ള അപൂർവ്വമായ ഒരു സ്നേഹബന്ധത്തിന് സാക്ഷ്യം വഹിക്കുകയാണ് ഇവിടെ. ഒരു വീട്ടിൽ ഒരു നായ കുട്ടിക്ക് കളി കൂട്ടുകാരൻ ആയി ഒരു കുരങ്ങ് മാറുന്ന അപൂർവ കാഴ്ചയാണ് നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാൻ സാധിക്കുക. നായയുടെ ബെൽറ്റ് പിടിച്ച അതിനെ കൊണ്ടുനടക്കുന്ന കുരങ്ങനെനെയും വീഡിയോയിൽ കാണാം. രണ്ടുപേരും വളരെയധികം ഉല്ലസിച്ച് കളിക്കുന്നതും വീഡിയോയിൽ ഉണ്ട്. വളരെ രസകരമായ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ… തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.