വണ്ടി ഓടിക്കുന്നവർ നിർബന്ധമായും, ഇത് കാണുക…(വീഡിയോ)

അമിത വേഗതയുടെ കാര്യത്തിൽ കെഎസ്ആർടിസി ഒട്ടും പുറകിലല്ല. അതിന്റെ പേരിൽ നിരവധി ചീത്ത പേരുകളും കെഎസ്ആർടിസിക്ക് ഉണ്ട്. കെഎസ്ആർടിസിയുടെ അമിതമായ സ്പീഡ് പലപ്പോഴും പല അപകടങ്ങളും വരുത്തി വയ്ക്കാറുണ്ട്. അതുപോലെതന്നെയാണ് ചെറുപ്പക്കാരുടെ കാര്യം. ഒരു ബൈക്ക് കയ്യിൽ കിട്ടിയാൽ പിന്നെ എന്താണ് ഇവർ കാണിച്ചുകൂട്ടുന്നത് എന്നുള്ളത് ഇവർക്ക് തന്നെ ഒരു ധാരണയില്ല. അങ്ങനെ ഒരേ സ്പീഡിൽ വന്ന രണ്ടു വാഹനങ്ങൾ കൂട്ടി ഇടിക്കാതെ തലനാരിഴയ്ക്ക് രക്ഷപെടുന്ന രണ്ടുപേരുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

ഒരു കെ.എസ്.ആർ.ടി.സി ബസ് വരുന്നത് അറിയാതെ ഒരു ബൈക്കുകാരൻ വണ്ടിയുടെ മുന്നിൽ നിന്നും തല നാരിഴയ്ക്ക് രക്ഷ പെട്ട ഒരു കാഴ്ചയാണ് ഇത്. നാട്ടുകാരും ബസ് ഡ്രൈവറും ഉൾപ്പടെ എല്ലാവരും ഒരു നിമിഷത്തേക്ക് തരിച്ചു പോയ ഒരു സംഭവം ആയിരുന്നു അത്. എല്ലാവരെയും ഒരു നിമിഷത്തേക്ക് ഭീതിയിലാക്കിയ സംഭവമായിരുന്നു അത്. രണ്ട് വാഹനങ്ങളുടെയും അമിതവേഗതയാണ് ഇതിന് കാരണമായത്. വാഹനനിയമങ്ങൾ പാലിക്കാതെയുള്ള ഇത്തരം ചീറി പായലുകൾ വരുത്തി വയ്ക്കുന്ന ദോഷങ്ങൾ ചെറുതൊന്നുമല്ല. എന്തായാലും ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.