ഈ ഒരു അവസ്ഥ ഒരു നായക്കും ഉണ്ടാകാതിരിക്കട്ടെ..(വീഡിയോ)

നായ്ക്കളെ പലപ്പോഴും വഴിയിൽ ഉപേക്ഷിക്കുന്ന ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ തെരുവിൽ ആരും തിരിഞ്ഞുനോക്കാനില്ലാതെ നിരവധി നായ്ക്കളാണ് ജീവിക്കുന്നത്. പലരും കഴിച്ചു ബാക്കിയാകുന്ന ഭക്ഷണം ലഭിച്ചാൽ ആയി എന്ന രീതിയിലാണ് ഇവരുടെ ജീവിതം. ആരും ഇവർക്ക് പ്രത്യേകം ഭക്ഷണമോ വെള്ളമോ ഒന്നും കൊടുക്കാറില്ല. അത്തരത്തിൽ ചില സന്ദർഭങ്ങളിൽ തെരുവുനായ്ക്കൾ അക്രമാസക്തരാകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. തിരു നായ്ക്കളെ സംരക്ഷിക്കുന്നവർ വളരെ കുറവാണ്.

അത്തരത്തിൽ ഒരു വിദേശ ബ്രീഡ് ആയ നായയെ അസുഖം വന്നതിനെ തുടർന്ന് ആരോ ഉപേക്ഷിച്ചു പോവുകയും അതിനു ഭക്ഷണമോ വെള്ളമോ ഒന്നും കിട്ടാതെ അവശയായി റോഡരികിൽ മരണത്തിന്റെ വക്കിൽ കിടക്കുകയായിരുന്നു. അതിനെ ഒരാൾ രക്ഷിച്ചു കൊണ്ടുപോയി ചികിത്സയും ഭക്ഷണവും എല്ലാം കൊടുത്ത് അവനെ സംരക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. എല്ലാവിധ ചികിത്സകളും മരുന്നും ഭക്ഷണവും ലഭിച്ചു കഴിഞ്ഞപ്പോൾ പഴയ അതേ ഉന്മേഷത്തോടെ നായ തിരിച്ചു വരുന്നതും കാണാം. നന്മ നിറഞ്ഞ ആ മനുഷ്യന്റെ പ്രവർത്തികൾക്ക് കൈയ്യടിക്കുകയാണ് സോഷ്യൽ ലോകം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.