കാറിനുള്ളിൽ നിന്ന് കണ്ടെത്തിയ ഭീമൻ പാമ്പ്…(വീഡിയോ)

ദൂരയാത്രകൾ പോകുന്നവർ കൂടുതലായും വാഹനങ്ങൾ പലസ്ഥലങ്ങളിലായി പാർക്ക് ചെയ്ത് കിടന്നുറങ്ങാറുണ്ട്. യാത്രയിലെ ക്ഷീണം കാരണം ദീർഘദൂരം വാഹനമോടിച്ചു പോകാനുള്ള ബുദ്ധിമുട്ട് കൊണ്ടും ആണ് പലരും വഴിയരികിൽ വാഹനം പാർക്ക് ചെയ്യുന്നത്. എന്നാൽ അതിന് പിന്നിൽ പല അപകടങ്ങളും ഒളിഞ്ഞിരിക്കുന്നത് പലർക്കുമറിയില്ല. അത്തരത്തിൽ നിർത്തിയിട്ടിരിക്കുന്ന ഒരു കാറിനുള്ളിൽ പെരുമ്പാമ്പ് കയറിയിരുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

കാറിന്റെ ബോണറ്റിന്റെ ഉള്ളിലാണ് വലിയ ഒരു പെരുമ്പാമ്പ് ചുരുണ്ടുകൂടി ഇരുന്നത്. വാഹനം ഓടിക്കുന്നതിൽ തടസ്സം ഏർപ്പെട്ടപ്പോൾ ബോണറ്റ് തുറന്നു നോക്കിയപ്പോഴാണ് സംഭവം കണ്ടത്. വാഹനങ്ങൾ വഴിയരികിലും മറ്റും നിർത്തിയിടുമ്പോൾ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും വീണ്ടും മനസ്സിലാക്കിത്തരുന്ന വീഡിയോ ആണ് ഇത്. ഇതേപ്പറ്റി കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.