ഇനി ഒരു മൃഗത്തിനും ഇതുപോലെ ഒരു അവസ്ഥ വരരുതേ..

മാറി മാറി വരുന്ന കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ട് ഒട്ടും പ്രതീക്ഷിക്കാതെ ആണ് ഓരോ പ്രകൃതിദുരന്തങ്ങൾ വന്നുചേരുന്നത്. അത്തരത്തിൽ ഈ കാലഘട്ടത്തിനിടയിൽ നിരവധി പുതിയതരം പ്രകൃതിദുരന്തങ്ങളെ നമ്മൾ അതിജീവിച്ചു കഴിഞ്ഞു. പ്രളയവും, ഉരുൾപൊട്ടലും എല്ലാം അതിൽ ചിലത് മാത്രം. എന്നാൽ അതിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും ഉണ്ടാകാറുണ്ട്. ചെറിയൊരു മഴപെയ്താൽ ഇപ്പോഴും കുത്തിയൊലിച്ച് മണ്ണ് വരികയും വീടുകൾ ഇടിഞ്ഞു പോകുന്ന സ്ഥിതിയും കേരളത്തിലുണ്ട്.

അത്തരത്തിൽ മണ്ണിടിച്ചിലിന് ഇടയിൽ പെട്ടുപോയ ഒരു നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മണ്ണിനടിയിൽ പെട്ടു പോയ നായയ്ക്ക് എഴുന്നേൽക്കാൻ പോലും കഴിയാതെ നിസ്സഹായനായി കുരയ്ക്കുക മാത്രമാണ് അത് ചെയ്യുന്നത്. ഇത് കണ്ട് നിൽക്കുന്നവർക്ക് ആർക്ക് ആണെങ്കിലും സങ്കടത്തോടെ അല്ലാതെ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല. എന്നാൽ ചില നന്മയുള്ള മനുഷ്യർ അവിടത്തെ മണ്ണുമാറ്റി നായ രക്ഷിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം. ഇത്തരം മനുഷ്യരെ കാണുമ്പോഴാണ് നന്മ വറ്റാത്ത ഒരു സമൂഹം നമുക്കിടയിൽ ഇപ്പോഴും ഉണ്ട് എന്നുള്ളത് വീണ്ടും വീണ്ടും നമുക്ക് തീർച്ചപ്പെടുത്താൻ കഴിയുന്നത്. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.