ധാരാളം പ്രോട്ടീനുകളും നാരുകളും അടങ്ങിയ ഭക്ഷണപദാർത്ഥമാണ് ഉഴുന്നുപരിപ്പ്. നമ്മുടെ വീടുകളിൽ എല്ലാവരും രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി ഉഴുന്ന് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇഡ്ഡലിയും ദോശയും ഒക്കെയാണ് കൂടുതൽ കഴിക്കാറ്. ഉഴുന്നുപരിപ്പ് ഒരേസമയം ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അത്തരത്തിൽ ഉഴുന്നുപരിപ്പ് കൂടുതലായി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്.
ചർമസംരക്ഷണത്തിനും ശരീരത്തിലെ ഫാറ്റിലിവർ കുറയ്ക്കുന്നതിനും ഉഴുന്ന് കഴിക്കുന്നത് ഒരു വിധത്തിൽ നല്ലതാണ്. അത്തരത്തിൽ ധാരാളം ഗുണങ്ങൾ ഉഴുന്നിന് ഉണ്ട്. എന്നിരുന്നാൽ കൂടി കൂടുതലായി ഉഴുന്നിന്റെ ഉപയോഗം ശരീരത്തിൽ വരുമ്പോൾ അത് പല അസുഖങ്ങൾക്കും കാരണമാകുന്നു.
അതിൽ പ്രധാനപ്പെട്ടതാണ് കിഡ്നി സ്റ്റോൺ. ഉഴുന്നിൽ അടങ്ങിയിരിക്കുന്ന ഓക്സാലിക് ആസിഡ് ആണ് ഇത്തരത്തിൽ കിഡ്നി സ്റ്റോൺ വരുത്തുന്നതിന് ഇടയാക്കുന്നത്. അതുപോലെ ഉഴുന്ന് ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ അധികം കഴിക്കുന്നത് ഗ്യാസ് സംബന്ധമായ അസുഖങ്ങൾക്ക് വഴി തെളിയിക്കുന്നു. ഇതുപോലെ നിരവധി അസുഖങ്ങൾ വരാൻ ഉഴുന്ന് ഉപയോഗിക്കുന്നതുകൊണ്ട് കാരണമാകാറുണ്ട്. അവ എന്താണെന്ന് അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ…