ഉഗ്ര വിഷമുള്ള രാജവെമ്പാലക്ക് വെള്ളം കൊടുത്തപ്പോൾ..(വീഡിയോ)

ചൂടുകാലം ആയിക്കഴിഞ്ഞാൽ കാട്ടിൽ നിന്ന് പാമ്പുകൾ നാട്ടിലേക്ക് ഇറങ്ങി നടക്കുന്നത് പതിവാണ്. അവരുടെ ശരീരത്തിന് താങ്ങാവുന്നതിലുമധികം ചൂടാകുമ്പോൾ തണുപ്പുള്ള പ്രദേശങ്ങളിൽ തേടിയാണ് ഇവ കാട് വിട്ട് ഇറങ്ങുന്നത്. അങ്ങനെ വളരെയധികം തണുപ്പ് ലഭിക്കുന്ന പ്രദേശങ്ങളിൽ ഇവ കയറി കൂടുകയും ചെയ്യും. ആ സാഹചര്യത്തിലാണ് നിരവധിയിടങ്ങളിൽ പാമ്പുകളെ കണ്ടു എന്നുള്ള രീതിയിൽ വാർത്തകളും മറ്റും വരാറുള്ളത്. എന്നാൽ ഇത്തരത്തിൽ കാണുന്ന പാമ്പുകളെ പേടി മൂലം പലരും തല്ലിക്കൊല്ലുക ആണ് പതിവ്. ചിലർക്ക് നേരിട്ട് ഇടപെടാനുള്ള ഭയം കാരണം പാമ്പ് പിടുത്തത്തിൽ കേമന്മാരായ വരെ കൊണ്ട് പാമ്പിനെ പിടിപ്പിക്കുന്നത് കാണാം.

എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോൾ ഇവിടെ കാണാൻ സാധിക്കുന്നത്. ചൂട് സഹിക്കാനാവാതെ കാട്ടിൽ നിന്ന് നാട്ടിലെത്തിയ ഒരു രാജവമ്പാലയെ ബക്കറ്റിൽ നിന്നും വെള്ളമെടുത്ത് അതിന്റെ ദേഹത്തൊഴിച്ച് അതിനെ തണുപ്പിക്കുന്ന ഒരാളുടെ വീഡിയോ ആണ് നമുക്ക് കാണാൻ കഴിയുന്നത്. അയാൾക്കു മുന്നിൽ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ പാമ്പ് നിന്നു കൊടുക്കുന്നുണ്ട്. നമുക്കറിയാം പാമ്പുകളിൽ ഏറ്റവും വിഷമുള്ള പാമ്പ് ആണ് രാജവെമ്പാല. അത്തരത്തിൽ ഒരു പാമ്പിനെ ധൈര്യപൂർവ്വം സമീപിച്ച ഇയാളുടെ ധൈര്യം അസാമാന്യം തന്നെ. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.