ഇത്രയും ധൈര്യം ഉള്ള ‘അമ്മ വേറെ ഉണ്ടാവില്ല..(വീഡിയോ)

ചെറുപ്പം മുതലേ നീന്തൽ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഏതെങ്കിലും സാഹചര്യത്തിൽ വെള്ളത്തിൽ അകപ്പെടുകയോ വെള്ളത്തിൽ ഇറങ്ങേണ്ട സാഹചര്യം വരികയും ചെയ്താൽ നീന്തൽ അറിഞ്ഞിരിക്കുന്നത് വളരെയധികം ഗുണം ചെയ്യും. പണ്ടുകാലങ്ങളിൽ എല്ലാവരും കുളത്തിലും മറ്റും കുളിക്കാൻ പോകുമ്പോൾ നീന്തൽ പഠിക്കുന്നത് പതിവാണ്. എന്നാൽ ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് നീന്തൽ അറിയണമെങ്കിൽ പ്രത്യേക പരിശീലനം നൽകേണ്ടിയിരിക്കുന്നു. അങ്ങനെ നൽകാത്ത കുട്ടികൾക്ക് നീന്തൽ എന്താണെന്ന് പോലും അറിയില്ല. അവർ അബദ്ധത്തിൽ വെള്ളത്തിൽ എങ്ങാനും പെട്ടുപോയാൽ മുങ്ങി മരണം വരെ സംഭവിച്ചേക്കാം. അത്തരത്തിൽ ഭാവിയിൽ കരുതൽ ആക്കുന്നതിനു വേണ്ടി ഒരമ്മ തന്റെ കുഞ്ഞിനെ നീന്തൽ പഠിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കുഞ്ഞു എന്നുപറയുമ്പോൾ വെറും ആറു മാസം പ്രായമേ കുട്ടിക്ക് ഉള്ളൂ. ആറുമാസം പ്രായമായ ഈ കുഞ്ഞിനെ വളരെയധികം കരുതലോടെയാണ് അമ്മ വെള്ളത്തിൽ ചിന്തിക്കുന്നത്. ഇത് നടക്കുന്നത് വിദേശ രാജ്യത്താണ്. നമ്മുടെ നാട്ടിൽ ഈ സമയത്ത് കുട്ടികളെ വെള്ളത്തിൽ ഇറക്കുന്നതിന് വളരെയധികം വിമർശനങ്ങൾ കേൾക്കേണ്ടിവരും. എന്നിരുന്നാൽ കൂടി വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.