വളരെയധികം സ്പീഡിൽ വണ്ടി ഓടിക്കുന്നവരാണ് ബൈക്ക് യാത്രികർ. ഏത് വളവിൽ കൂടിയും തിരിവിൽ കൂടിയും നിഷ്പ്രയാസം വാഹനമോടിക്കാനുള്ള ഒരു കഴിവ് ബൈക്ക് യാത്രകർക്ക് ഉണ്ട്. അത്തരത്തിൽ ബൈക്കുകളെ പോലെ അതിവേഗത്തിൽ സഞ്ചരിക്കാൻ മറ്റ് വലിയ വാഹനങ്ങൾക്ക് കഴിയില്ല. എന്നാൽ ചില പ്രൈവറ്റ് ബസ്സുകൾ ഇത്തരത്തിൽ അമിത വേഗതയിൽ വാഹനം ഓടിക്കുകയും തങ്ങളുടെ വാഹനം അതിലെ കടന്നു പോകില്ല എന്ന ഉറപ്പുണ്ടായിട്ടും കൂടി അത്തരം വഴികളിലൂടെ വാഹനം കുത്തിക്കയറ്റാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. അവർക്ക് നേരത്തിന് ആളുകളെ കയറ്റുന്നതിനു വേണ്ടിയാണ് ഇത്തരം ധൃതി കാണിക്കുന്നത്. ഇത് പലപ്പോഴും പല അപകടങ്ങൾക്കും വഴി തെളിയിച്ചിട്ടുണ്ട്.
നമുക്കറിയാം എറണാകുളം പോലുള്ള നഗരങ്ങളിലെല്ലാം പ്രൈവറ്റ് ബസ് കാരുടെ ഇത്തരം ചേഷ്ടകൾ പതിവാണ്. ഒരു ചെറിയ ബൈക്കിന് പോകാൻ ഉള്ള സ്ഥലത്തു കൂടി ബസ് എടുക്കാൻ ശ്രമിക്കുകയും തുടർന്ന് അപകടങ്ങൾ ഉണ്ടാകുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ബസ്സിന് പോകാൻ കഴിയാത്ത ഒരിടത്ത് കൂടി ബസ് എടുക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ കാര്യങ്ങളാണ് വീഡിയോയിലുള്ളത്. കൂടുതൽ അറിയാനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..