നഗരങ്ങളിൽ ജീവിക്കുന്നവർക്ക് മാത്രമല്ല നാട്ടിൻ പ്രദേശത്ത് ജീവിക്കുന്നവർക്കും കൊതുകുശല്യം നല്ലവണ്ണം ഉണ്ട്. കൊതുക് ശല്യം ഇല്ലാതാക്കാൻ പലവഴികളും നമ്മൾ നോക്കാറുണ്ട്. അതിനായി കൊതുകുതിരി കത്തിച്ചുവെച്ച് പല അസുഖങ്ങളെയും നമ്മൾ ക്ഷണിച്ചു വരുത്താറുണ്ട്. കൊതുകുതിരി കത്തിച്ചുവെക്കുമ്പോഴുണ്ടാകുന്ന ഗന്ധം ശ്വസിക്കുന്നത് നമുക്ക് ശ്വാസംമുട്ട് പോലുള്ള അസുഖങ്ങൾ ഉണ്ടാക്കാനായി ഇടവരുത്തുന്നു. അതുകൊണ്ടുതന്നെ അത്തരം വഴികൾ ഉപേക്ഷിക്കുന്നതാണ് നല്ലത്. എപ്പോഴും പ്രകൃതിദത്തമായ വഴികൾ ആണ് എല്ലാത്തിനും നല്ലത്.
അത്തരത്തിൽ പ്രകൃതിദത്തമായ രീതിയിൽ കൊതുകിന്റെ ശല്യം അകറ്റാനായി ചെയ്യാവുന്ന ഒന്നാണ് ഇന്നത്തെ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. അതിനായി ഒരു പാത്രത്തിലേക്ക് അൽപം കടുകെണ്ണ എടുക്കുക. അതിലേക്ക് കുറച്ച് കുന്തിരിക്കം ഇടുക. ഇവ രണ്ടും നന്നായി ചൂടാക്കി എടുക്കുക. ശേഷം ഒരു കഷണം ഈർക്കിലിയിൽ ഒരു ചെറിയ ഉള്ളിയോ സബോളയോ കുത്തിവെച്ച ശേഷം കടുകെണ്ണയിലേക്ക് നന്നായി മുക്കിയെടുത്ത് കൊതുക് ഉണ്ടാകാൻ സാധ്യതയുള്ളിടത്ത് എല്ലാം ചാരി വയ്ക്കുക. ഇതിന്റെ ഗന്ധം കൊതുകുകളെ ആകർഷിക്കുന്ന ഒന്നാണ്. അതോടൊപ്പം കൊതുകുകളെ നശിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. കൂടുതൽ അറിയാൻ ആയി ഈ വീഡിയോ മുഴുവനായും കണ്ട് നോക്കൂ….