റോഡ് പണി നടക്കുമ്പോൾ പലവിധത്തിലുള്ള ഉടായിപ്പുകളും നടക്കുന്നത് നമ്മൾ കാണാറുണ്ട്. അത്തരത്തിൽ കാണിക്കുന്ന തട്ടിപ്പുകൾ കാരണമാണ് വീണ്ടും വീണ്ടും റോഡുകൾ പൊളിഞ്ഞു പോകുന്നതും ഇരട്ടിപ്പണി ആകുന്നതിനും കാരണമാകുന്നത്. പലപ്പോഴും ഗവൺമെന്റ് സർവീസുകൾ കോൺട്രാക്ട് വഴിയാണ് നടക്കുക. അത്തരത്തിൽ റോഡുകളുടെ കോൺടാക്റ്റുകൾ ലഭിക്കാൻ തന്നെ നിരവധി മത്സരങ്ങളാണ് നടക്കുന്നത്. ഇത്തരം മത്സരത്തിലൂടെ നേടിയെടുക്കുന്ന ഈ കോൺട്രാക്ട് വളരെ നല്ല രീതിയിൽ പൂർത്തിയാക്കാൻ പലർക്കും കഴിയാറില്ല എന്നതാണ് വാസ്തവം. അതിനു പ്രധാന കാരണം ഇത്തരത്തിൽ പണിയെടുക്കുമ്പോൾ കാണിക്കുന്ന അലംഭാവം ആണ്.
അത്തരത്തിൽ റോഡിന്റെ സൈഡിൽ ഉണ്ടായ കുഴി നികത്താൻ വന്ന ആളുകൾ ചെയ്യുന്ന അലംഭാവമായ പണിയെടുക്കലിന്റ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ആരോ എടുത്ത് യൂട്യൂബിലിട്ട തോടെയാണ് വീഡിയോ ചർച്ചയായത്. റോഡിലെ കുഴിയടയ്ക്കാൻ വെറുതെ 4 കല്ല് ഇടുകയും അത് കാൽ ഉപയോഗിച്ച് ചവിട്ടി നികത്തുകയും ആണ് ഇവർ ചെയ്യുന്നത്. ഏതു സാധാരണക്കാരനും ചെയ്യാൻ പറ്റുന്ന രീതി. രണ്ടുദിവസം കഴിഞ്ഞാൽ ഇതേ സ്ഥലം വീണ്ടും കുഴി ആകും എന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇവരുടെ ഈ പ്രവർത്തി ഒന്ന് കണ്ടു നോക്കൂ…