ഈടില്ലാതെ 1 ലക്ഷം രൂപ ലോൺ..

നമുക്കറിയാം കൊറോണ മഹാമാരി വന്നതോടെ നിരവധിപേരാണ് തൊഴിലില്ലാതെ തൊഴിൽ രഹിതരായി വീട്ടിൽ ഇരിക്കേണ്ടി വരുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട നിരവധി പേരാണ് കേരളത്തിലുള്ളത്. ഇത്തരക്കാർക്ക് പുതിയ ഒരു സംരംഭം തുടങ്ങുന്നതിന് വേണ്ടി ഈടില്ലാതെ വായ്പ ലഭ്യമാക്കുന്ന കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(KFC )യുടെ പുതിയ വായ്പാ പദ്ധതിയെ കുറിച്ചാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
ഇത്തരം ഒരു സാഹചര്യത്തിൽ ഈടില്ലാതെ തന്നെ വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുകയാണ് കേരള ഗവൺമെന്റ് കെഎഫ്സി വഴി.
സാധാരണഗതിയിൽ ഈടില്ലാതെ ഒരു നാഷണലൈസ്ഡ് ബാങ്കുകളും വായ്പ അനുവദിക്കാറില്ല എന്നാൽ ആയിരം കോടി രൂപയുടെ പദ്ധതിയായാണ് സർക്കാർ നടപ്പിലാക്കുന്നത്.

അതുകൊണ്ടുതന്നെ സ്വന്തമായി വസ്തു വകകൾ ഇല്ലായെങ്കിൽ കൂടി ഏതൊരു സംരംഭകനും ഇത്തരമൊരു വായ്പാ പദ്ധതിയിൽ അംഗം ആകാം. ഒരു ലക്ഷം രൂപയാണ് ഇത്തരത്തിൽ ഈടില്ലാതെ സംരംഭകർക്ക് വായ്പയായി ലഭ്യമാകുക.അതിനാൽ ഇനി സ്വന്തമായി വസ്തുവകകൾ ഇല്ലാത്തതിന്റെ പേരിൽ സംരംഭം തുടങ്ങാതെ ആർക്കും കഷ്ടപ്പെടേണ്ടി വരില്ല. കൂടുതൽ വിവരങ്ങൾ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.