നിമിഷ നേരം കൊണ്ട് പല്ലുവേദന ഇല്ലാതാക്കാം…

വേദനകളിൽ ഏറ്റവും അസഹനീയമായ വേദനയാണ് പല്ലുവേദന. ഒരാൾക്ക് പല്ലുവേദന വന്നു കഴിഞ്ഞാൽ പിന്നീട് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ബുദ്ധിമുട്ടുന്നത് പോലെ തന്നെ സംസാരിക്കാനും നല്ലരീതിയിൽ ബുദ്ധിമുട്ടാണ്. മുഖം മുഴുവൻ നീര് വരുന്ന അവസ്ഥയും ഉണ്ടാകും.പല്ല് വേദനകൊണ്ട് പുളയുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. പല്ലുവേദന വന്നാൽ വീട്ടിൽ നമ്മൾ പല പൊടിക്കൈകളും ചെയ്യാറുണ്ട്. എന്നാൽ പലപ്പോഴും അത് ഫലം കാണാറില്ല. മോണപഴുപ്പും മറ്റും ഉണ്ടെങ്കിൽ കൂടുതലായും പല്ലുവേദന വരുകയും അത് ഡോക്ടറുടെ അടുത്ത് ചെന്നാൽ മാത്രം മാറുന്നതിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു.

എന്നാൽ എത്ര വലിയ പല്ലുവേദനയും വളരെ ഈസിയായി വീട്ടിൽ തന്നെ മാറ്റാൻ കഴിയുന്ന ഒരു ടിപ്പും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. അതിന് ഇവിടെ എടുത്തിരിക്കുന്നത് കുരുമുളക് ആണ്. കുരുമുളക് നന്നായി ചതച്ചെടുക്കണം. കുരുമുളക് പൊടി ഉപയോഗിച്ചാൽ മതി എന്ന് ചിന്തിക്കുന്നവർ ഉണ്ടാകും എന്നാൽ ഫലം കിട്ടണമെങ്കിൽ കുരുമുളക് ചതച്ചത് തന്നെ എടുക്കണം. അതിലേക്ക് അൽപ്പം ഉപ്പു ചേർക്കുക. ലേശം വെള്ളം ഉപയോഗിച്ച് അത് ചാലിച്ച് വായിൽ തേക്കുക. പല്ലുവേദനയ്ക്ക് വായിൽ തേച്ചത് കൊണ്ട് എന്താണ് ഗുണം എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. എന്നാൽ ഇങ്ങനെ ചെയ്യുന്നത് തീർച്ചയായും പല്ലുവേദന കുറയുന്നതിന് സഹായിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കാണുക….

Leave a Reply

Your email address will not be published.