ചാടിയ വയർ കുറയ്ക്കാനായി പലവഴികളും നമ്മൾ നോക്കാറുണ്ട്. വണ്ണം ഉള്ളവരിലും ഇല്ലാത്തവരിലും ചാടിയ വയർ ഒരു പ്രശ്നം തന്നെയാണ്. ഒരാളുടെ ശരീരത്തിൽ ആദ്യം ചാടുന്നത് വയറാണ്. വണ്ണം വയ്ക്കുന്നത് അനുസരിച്ച് അത് കൂടി വരും. എന്നാൽ വണ്ണം കുറയുന്നതിനനുസരിച്ച് അത് കുറയുകയും ഇല്ല. അങ്ങനെ ഒരു വലിയ തലവേദന തന്നെയാണ് ചാടിയ വയർ. ഇത് എങ്ങനെ കുറയ്ക്കാം എന്ന് ആലോചിച്ച് പലവഴികളും പരീക്ഷിച്ചു മടുത്തു പോയവർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് വളരെ ഈസിയായി ചാടിയ വയർ കുറയ്ക്കാൻ പറ്റുന്ന ഒരു ടിപ്പും ആയിട്ടാണ്.
അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഒരു ഗ്ലാസ് ചൂടുവെള്ളം ആണ്. നല്ല തിളച്ച വെള്ളം തന്നെ ആയിരിക്കണം. അതിലേക്ക് കുറച്ച് ഇഞ്ചി ചതച്ചത് ചേർക്കുക. പിന്നീട് കറുകപ്പട്ടയുടെ പൊടിയോ അല്ലെങ്കിൽ കറുകപ്പട്ട ചതച്ചതോ ചേർക്കുക. ശേഷം അതിലേക്ക് അരമുറി ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. അരിച്ചെടുത്തതിനുശേഷം കുടിക്കുക. ഇങ്ങനെ ദിവസവും ചെയ്യുന്നത് ചാടിയ വയർ കുറയുന്നതിന് സഹായിക്കും. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…