പ്രായമായവരിലും 40 വയസ്സിനു മുകളിലുള്ളവരിലും കൂടുതലായി കണ്ടു വരുന്ന ഒരു അസുഖമാണ് കാൽമുട്ട് വേദന. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ കാൽമുട്ട് വേദന അനുഭവപ്പെടുന്നത്. കാലിന്റെ മുട്ടിന് തേമാനം മുതൽ പല കാരണങ്ങളുണ്ട്. അമിതവണ്ണമുള്ളവരിൽ ഇത്തരത്തിൽ മുട്ടുവേദന കണ്ടുവരുന്നു. അതിനു പ്രധാന കാരണം ശരീരത്തിന്റെ ഭാരം കാലിന് താങ്ങാൻ പറ്റുന്നില്ല എന്നുള്ളതാണ്. ഇത്തരത്തിലുണ്ടാകുന്ന കാൽമുട്ട് വേദന വളരെയധികം അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. കുറച്ചു ദൂരം നടക്കുമ്പോഴേക്കും കാലിന് അസഹ്യമായ വേദന മൂലം ഒന്നും ചെയ്യാൻ കഴിയാതെ ഇരിക്കേണ്ടി വരുകയാണ്. കാൽമുട്ട് വേദന വേഗം തന്നെ പരിഹരിക്കേണ്ട ഒരു അസുഖവും ആണ്.
പലപ്പോഴും ഇംഗ്ലീഷ് മരുന്നുകളുടെ സഹായത്തോടെ ആണ് ഇത്തരം വേദനകൾ പലരും തടഞ്ഞു നിർത്തുന്നത്. പലതരത്തിലുള്ള വേദനസംഹാരികളും കഴിച്ച് താൽക്കാലിക ആശ്വാസം കണ്ടെത്തുന്നു. എന്നാൽ ഇത്തരത്തിൽ അനാവശ്യ കാര്യങ്ങൾക്ക് ഗുളിക കഴിക്കുന്നത് പിന്നീട് വലിയ അസുഖങ്ങൾക്ക് ഇട വരുത്താറുണ്ട്. ഇതൊന്നുമില്ലാതെ ഇത്തരത്തിലുള്ള വേദനകൾ കുറയ്ക്കുന്നതിന് ചില വീട്ടുവൈദ്യങ്ങൾ ചെയ്യുന്നത് നല്ലതാണ്. അത്തരത്തിലൊന്നാണ് തേങ്ങയുടെ വെള്ളം കുടിക്കുന്നത്. തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പലതരം വൈറ്റമിനുകൾ ഇത്തരത്തിൽ മുട്ടുവേദന മാറ്റുന്നതിന് സഹായിക്കുന്നു. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….