ഇവരെ ഒക്കെ എന്താ ചെയ്യണ്ടേ…?

ചില നേരത്തെ ചില മനുഷ്യരുടെ പ്രവർത്തി കണ്ടാൽ നമുക്ക് തന്നെ ദേഷ്യം തോന്നും. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത പോലെയാണ് ഇവരുടെ പ്രവർത്തി. എപ്പോഴും മനുഷ്യരുടെ ഇത്തരം പ്രവർത്തികൾക്ക് ഇരയാകേണ്ടി വരുന്നത് പാവം മിണ്ടാപ്രാണികൾ ആണ്. അത്തരത്തിൽ ആരെയും ഞെട്ടിക്കുന്ന ഒരു സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളർത്തുമൃഗങ്ങളിൽ ഏറ്റവും കൂടുതൽ പേർ വളർത്താൻ ആഗ്രഹിക്കുന്നതും വളർത്തുന്നതുമായ മൃഗമാണ് നായ. എന്നാൽ ചില സമയത്ത് ഈ നായ്ക്കൾക്ക് അസുഖം വരികയോ മറ്റോ ചെയ്താൽ തുടർന്ന് നോക്കാൻ ആവില്ല എന്ന് ആകുമ്പോൾ അവയെ വഴിയിൽ ഉപേക്ഷിക്കുന്ന നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്.

അത്തരത്തിൽ ഒരാൾ ഒരു വളർത്തുനായയെ റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി കെട്ടിയിട്ട് ഉപേക്ഷിക്കുകയും അതിനെ ട്രെയിൻ ഇടിക്കാൻ പോകുന്നതിനു മുമ്പ് വേറൊരാൾ ഓടിവന്ന് അതിനെ രക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ആരും ശ്വാസമടക്കിപ്പിടിച്ച് കണ്ടു പോകുന്ന വീഡിയോ ആണ് ഇത്. ആ മനുഷ്യന്റെ നല്ല പ്രവർത്തി മൂലം ആ നായ രക്ഷപ്പെട്ടു. എന്നാൽ ഒരു നിമിഷം അങ്ങോട്ടുമിങ്ങോട്ടും മാറി പോയെങ്കിൽ നായയോടൊപ്പം ആ മനുഷ്യനും തീർന്നു പോയേനെ. സ്വന്തം ജീവൻ പോലും പണയം വെച്ച് മറ്റുള്ളവരുടെ ജീവൻ കൂടി വില കൽപ്പിക്കുന്ന ഇത്തരം മനുഷ്യർക്ക് കൈയ്യടി കൊടുക്കാതിരിക്കാൻ കഴിയില്ല. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.