പാഷൻ ഫ്രൂട്ട് കൊണ്ട് ഇങ്ങനെയും ഉപയോഗം ഉണ്ടോ…!

ചമ്മന്തി കഴിക്കാനായി ഇഷ്ടമില്ലാത്തവർ ആരും തന്നെ ഇല്ല. കഞ്ഞിയും ചമ്മന്തിയും പോലെ തന്നെ നല്ല ചൂട് ചോറും ചമ്മന്തിയും നല്ല അസ്സൽ കോമ്പിനീഷനാണ്. പലതരത്തിലുള്ള ചമ്മന്തികളും നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ആരും ഇതുവരെ പരീക്ഷിച്ചുനോക്കാത്ത എന്നാൽ തീർച്ചയായും പരീക്ഷിക്കേണ്ട ഒരു ചമ്മന്തി ആണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുന്നത്. മറ്റൊന്നുമല്ല ഫാഷൻ ഫ്രൂട്ട് കൊണ്ട് ഉള്ള ഒരു അടിപൊളി ചമ്മന്തി. എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി അധികം മൂത്തതോ ഒട്ടും ചെറുതോ അല്ലാത്ത രീതിയിൽ മീഡിയം സൈസിലുള്ള രണ്ട് ഫാഷൻഫ്രൂട്ട് എടുക്കുക. അത് മിക്സിയിൽ അരച്ചെടുക്കാൻ പാകത്തിന് ചെറുതായി മുറിക്കുക. അതിലേക്ക് അരമുറി നാളികേരം ചിരകിയത് ചേർക്കുക. അതിലേക്ക് കുറച്ച് കാന്താരിമുളകും, ചെറിയ ഉള്ളിയും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അൽപം വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്ത് എടുത്താൽ രുചിയൂറും ഫാഷൻ ഫ്രൂട്ട് ചമ്മന്തി റെഡി. ഒന്നു പരീക്ഷിച്ചു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ട് നോക്കൂ….

Leave a Reply

Your email address will not be published.