സൂക്ഷിച്ചില്ലെങ്കിൽ നിങ്ങൾക്കും പണി കിട്ടും…

സാങ്കേതിക വിദ്യയുടെ പുരോഗതിയുടെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ പണം ആർക്കും എപ്പോൾ വേണമെങ്കിലും അയക്കാൻ കഴിയുന്ന ഗൂഗിൾ പേ, ഫോൺപേ പോലുള്ള ഓൺലൈൻ ട്രാൻസേഷനുകൾ. അതിൽ തന്നെ കടകളിൽ പൈസ കൊടുക്കാതെ ഇത്തരം സംവിധാനങ്ങളിലൂടെ തന്നെ സ്‌കാൻ ചെയ്ത് സാധനങ്ങൾ വാങ്ങുന്ന ടെക്നോളജിയും ആളുകൾക്ക് വളരെയധികം സഹായകമായിട്ടുണ്ട്. എടിഎമ്മുകളിൽ നിറഞ്ഞുനിന്നിരുന്ന ക്യൂവിന് ഒരു ശമനം വന്നതും ഇത്തരം സാങ്കേതികവിദ്യകൾ വന്നതോട് കൂടിയാണ്.

എന്നാൽ പലരും ശ്രദ്ധിക്കാതെ പോയ എന്നാൽ വലിയ മണ്ടത്തരം ആയേക്കാവുന്ന ഒന്നാണ് കൊച്ചിയിൽ നടന്ന ഈ സംഭവം. എല്ലാവരും ഫോൺ പേ ചെയ്യാനായി സ്കാൻ ചെയ്തു പോകുന്ന ക്യു ആർ കോഡ് ഇരിക്കുന്ന സ്ഥലത്ത് മറ്റൊരു ക്യു ആർ കോഡ് ഒട്ടിച്ച് മോഷണം നടത്തിയിരിക്കുകയാണ് കുറച്ചുപേർ. ആരും ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു മോഷണം ആയിരുന്നു ഇത്. ഒരു കടയുടെ ക്യു ആർ കോഡിന്റെ മുകളിലായി ഇവരുടെ ഫോൺ നമ്പറിൽ പണം വരുന്ന രീതിയിലുള്ള ക്യു ആർ കോഡ് ഒട്ടിച്ചിരിക്കുകയാണ് ഈ വിരുതന്മാർ. ഇത്രയും വലിയ മോഷണം കുറേ സമയങ്ങൾക്കു ശേഷം ആണ് കടയിൽ ഉള്ളവർ പോലും തിരിച്ചറിഞ്ഞത്. കുറേനേരം ആയും പൈസ അക്കൗണ്ടിൽ വരാത്തത് മൂലമാണ് ഇവർ ഇത് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ചെക്ക് ചെയ്തത്. അപ്പോഴാണ് വെട്ടി ഒട്ടിച്ചിരിക്കുന്ന ക്യു ആർ കോഡ് ശ്രദ്ധയിൽപെട്ടത്. ഇത്തരത്തിലുള്ള അപകടം ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് കാണിക്കുന്നതിന് കൂടിയാണ് ഈ വീഡിയോ. കൂടുതൽ അറിയാനായി മുഴുവനും കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.