പുതിയ സർപ്രൈസുമായി മോഹൻലാലും, വിജയ് സേതുപതിയും..

മലയാളി പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ സന്തോഷം തരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. തമിഴ് സൂപ്പർസ്റ്റാർ മക്കൾ സെൽവൻ വിജയ് സേതുപതിയും നമ്മുടെ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും ഒരുമിച്ച് ഒരു ചിത്രം വരുന്നു എന്നുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുള്ള നടനാണ് വിജയസേതുപതി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ തന്റെ അഭിനയമികവ് എത്രത്തോളമുണ്ട് എന്ന് താരം തെളിയിച്ചു കഴിഞ്ഞു. പലയിടങ്ങളിലായി വിജയസേതുപതി പറഞ്ഞിട്ടുള്ള ഒരു കാര്യം കൂടിയാണ് താൻ വലിയ മോഹൻലാൽ ആരാധകനാണ് എന്ന്. അദ്ദേഹത്തിന്റെ അഭിനയത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിന്റെ ഭാഗമായാണ് ആറാട്ട് എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് വിജയസേതുപതി എത്തുകയും മോഹൻലാലിന്റെ അഭിനയം കണ്ട് ആസ്വദിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ മുമ്പ് വൈറലായിരുന്നു. ഇപ്പോഴിതാ താരം വീണ്ടും മോഹൻലാലിനെ കാണുന്ന ചിത്രമാണ് മോഹൻലാലിന്റെ സ്റ്റൈലിഷ് പങ്കുവെച്ച ചിത്രത്തിലൂടെ പുറത്തുവരുന്നത്. ഇത് പുതിയൊരു സിനിമ കൂട്ടുകെട്ടിന്റെ തുടക്കമാണ് എന്നാണ് ആരാധകർ കരുതുന്നത്. അങ്ങനെയാണെങ്കിൽ അത് എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും എന്നും ആരാധകർ പറയുന്നു. കേരളത്തിലും തമിഴ്നാട്ടിലും നിരവധി ആരാധകരുള്ള നടനാണ് വിജയസേതുപതി. വിജയ് സേതുപതി മോഹൻലാലിനൊപ്പം ഒന്നിക്കുമ്പോൾ ലാലേട്ടൻ- സേതുപതി കോംബോ അടിപൊളി ആയിരിക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

Leave a Reply

Your email address will not be published. Required fields are marked *