ഞാൻ ഒരു ഇടനിലക്കാരൻ മാത്രമാണ്.. എനിക്കും ബുദ്ധിമുട്ടുകൾ ഉണ്ട്..

മലയാളികൾ ഇഷ്ടപ്പെട്ട് കാണുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം നാലാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാലുവർഷമായി മലയാളത്തിലെ ബിഗ് ബോസിന്റെ അവതാരകനായി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലാണ്. മോഹൻലാൽ ബിഗ് ബോസ് ഷോയിൽ അവതാരകയായി എത്തുന്നത് സംബന്ധിച്ച് പല പ്രശ്നങ്ങളും നിലനിന്നിരുന്നു. എന്തിനാണ് ഇത്തരം ഷോയിൽ പങ്കെടുക്കുന്നത് എന്നുള്ള തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരാധകർ ചോദിച്ചു കൊണ്ടിരുന്നത്. എന്നാൽ ബിഗ്ബോസ് ഞാൻ ഇഷ്ടത്തോടെ ചെയ്യുന്ന ഒന്നാണ് എന്നാണ് മോഹൻലാൽ ഇതിന് മറുപടി നൽകിയത്. ഇപ്പോൾ ബിഗ് ബോസിനെ കുറിച്ച് മോഹൻലാൽ പങ്കുവെച്ചതാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ബിഗ് ബോസിനും ആ വീട്ടിലെ 17 മത്സരാർത്ഥികൾക്കും ഇടയിൽ നിൽക്കുന്ന ഇടനിലക്കാരൻ മാത്രമാണ് ഞാൻ. ഇത് ഒരു ഇമോഷണൽ ഗെയിം ആണ്. അതുകൊണ്ടുതന്നെ അവരെ പലപ്പോഴും അത് ബോധ്യപ്പെടുത്തേണ്ട ബാധ്യതയും എനിക്കുണ്ട്. അതുകൊണ്ടാണ് ദേഷ്യവും സ്നേഹവും എല്ലാം പ്രകടിപ്പിക്കേണ്ടി വരുന്നത്. സിനിമയുടെ ഷൂട്ടിംഗിന്റെ ഇടയിൽനിന്ന് ആണ് പലപ്പോഴും ബിഗ് ബോസ് ഷൂട്ടിങ്ങിനായി പോകാറുള്ളത്. അവിടെ നിന്ന് തിരിച്ചെത്തുമ്പോഴേക്കും തീരെ അവശനായിരിക്കും പലപ്പോഴും. എന്നാലും ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥത കാണിക്കാറുണ്ട്. എന്നുമാണ് മോഹൻലാൽ പങ്കുവച്ചത്. ഇതിൽ നിന്ന് മനസ്സിലാകുന്നത് ബിഗ് ബോസിന്റെ വരും സീസണുകളിലും മോഹൻലാൽ തന്നെയായിരിക്കും അവതാരകൻ എന്നാണ്.

Leave a Reply

Your email address will not be published.