മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. കൊച്ചു കുട്ടികൾ മുതൽ വലിയവർ വരെ നിരവധി പേരാണ് മമ്മൂട്ടിയുടെ കടുത്ത ആരാധകരായി ഉള്ളത്. ആരാധകരെ ഏറെക്കാലം ചേർന്നിട്ടുള്ള നടൻമാർ കൂടിയാണ് മലയാളസിനിമയിൽ ഉള്ളത്. തങ്ങളുടെ ജയപരാജയങ്ങൾക്ക് കൂടെ നിൽക്കുന്നവരെ എക്കാലത്തും തള്ളിക്കളയാൻ കഴിയില്ല എന്ന മനോഭാവമാണ് സിനിമാക്കാർക്ക് ഉള്ളത്. അത്തരത്തിൽ തന്റെ ആരാധകരുടെ ചെറിയ ചെറിയ ഇഷ്ടങ്ങൾ തന്നാൽ കഴിയുന്ന വിധം ഒരു വിധം അവരെല്ലാം സാധിച്ചു കൊടുക്കാറുണ്ട്. അതിൽ മമ്മൂട്ടിയും മുൻപന്തിയിലാണ്. അത്തരത്തിൽ കഴിഞ്ഞദിവസം ആശുപത്രി കിടക്കിയില്‍ കിടന്ന് ഒരു കുഞ്ഞാരാധിക നടന്‍ മമ്മൂട്ടിയോട് ‘മമ്മൂട്ടി അങ്കിളെ, നാളെ എന്റെ ബെർത്ഡേയ് ആണ്. മമ്മൂട്ടി അങ്കിൾ എന്നെ ഒന്ന് കാണാൻ വരുമോ’ എന്ന് ചോദിച്ചിരുന്നു. ആരാധികയുടെ പ്രിയതാരത്തോടുള്ള ചോദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അതേത്തുടർന്ന് കുട്ടി ചികിത്സയിൽ കഴിയുന്ന എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തി മമ്മൂട്ടി കുട്ടിയെ കാണുന്നതും പിറന്നാളാശംസകൾ നൽകുന്നതുമായ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പരന്നിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു കുട്ടി ആരാധകനെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ് നടി മിയ. മറ്റാരുമല്ല മിയയുടെ കുഞ്ഞുമോൻ ആണ് ഈ ആരാധകൻ. മമ്മൂട്ടിയുടെ ഭീഷ്മപർവ്വം സിനിമ കണ്ട് അവൻ ആസ്വദിക്കുന്നതും അതിൽ മമ്മൂട്ടിയുടെ വരവ് കണ്ടപ്പോൾ സന്തോഷം കൊണ്ട് അവൻ ചിരിക്കുന്നതുമായ വീഡിയോ ആണ് മിയ പങ്കുവെച്ചത്. വീഡിയോ ഇതോടെ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കൂടുതൽ അറിയാനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ…