പാലിൽ ഇത് കലർത്തി കുടിച്ചാൽ അപകടം..

പാൽ കുടിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. ഒരാൾ ദിവസവും പാൽ കുടിക്കുന്നത് ശരീരത്തിൽ ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിനും മറ്റും നല്ലതാണ്. കൊച്ചുകുട്ടികൾക്കും ഒരു ഗ്ലാസ് പാല് കൊടുക്കുന്നത് നല്ലതാണ്. ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കും. എന്നാൽ പലരും പാലിനൊപ്പം പലതും കഴിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പാലിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ ആണ് ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്നത്. നമ്മൾ അറിയാതെയാണെങ്കിലും ചെയ്യുന്ന ഈ മണ്ടത്തരം ഇനിയെങ്കിലും ചെയ്യാതിരിക്കാൻ കൂടിയാണ് ഈ വീഡിയോ.

നമ്മൾ വീട്ടിൽ വിരുന്നുക്കാരോ മറ്റോ വന്നാൽ അവർക്ക് പാൽചായ കൊടുക്കുന്നത് പതിവാണ്. അതോടൊപ്പം കഴിക്കാനായി വീട്ടിലുള്ള ഫ്രൂട്ട്സും വെട്ടി വയ്ക്കാറുണ്ട്. അത്തരത്തിൽ അതിൽ ഓറഞ്ച് ഉൾപ്പെടുത്താറുണ്ട്. എന്നാൽ പാലും ഓറഞ്ച് ഒരിക്കലും ഒരുമിച്ച് കഴിക്കാൻ പാടില്ലാത്തതാണ്. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന സെട്രിക്ആസിഡ് പാല് പിരിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് വയറ്റിൽ ചെന്ന് ഈ പാലിനെ പിരിച്ചു കളയുകയും പിന്നീട് പല അസുഖങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു. വയറു വേദനയും വയറിളക്കവും എല്ലാം ഇതിൽ പെടും. രണ്ടാമതായി പാലിനൊപ്പം കഴിക്കാൻ പാടില്ലാത്തതാണ് ചെറുനാരങ്ങ. നാരങ്ങയുടേത് പോലെ തന്നെയാണ് ചെറുനാരങ്ങ കഴിച്ചാലും സംഭവിക്കുക. പാലു കുടിച്ച് അതിനുപിന്നാലെ നാരങ്ങ വെള്ളവും മറ്റും പിടിക്കുന്നത് പലരുടെയും ശീലമാണ്. ദാഹമകറ്റാൻ ചെയ്യുന്നത് ആണെങ്കിലും ഇത് ദഹനപ്രക്രിയയെ തകിടം മറിക്കാൻ കാരണമാകും. അതുപോലെ തന്നെ പാലും മുട്ടയും പാലും പഴവും എല്ലാം ഒരുമിച്ച് കഴിക്കുന്നതിലും ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ട്. അവയെപ്പറ്റി അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.