ഇതു പുകച്ച് നോക്കൂ.. പല്ലിയും കൊതുകും വീട് വിട്ടോടും

എല്ലാ വീടുകളിലും ഉള്ള ഒരു പ്രശ്നമാണ് പാറ്റയും പല്ലിയും കൊതുകും എല്ലാം. ഇവയെ തുരത്താന് ഈ പല വഴിയും നോക്കി പരാജയപ്പെട്ടവരാണ് നമ്മുടെ വീട്ടമ്മമാർ. അടുക്കളയിലും മറ്റും പാറ്റയും പല്ലിയും ഉണ്ടാക്കി വയ്ക്കുന്ന അസ്വസ്ഥതകൾ ചെറുതൊന്നുമല്ല. കഴുകിവെച്ച പാത്രങ്ങളിൽ എല്ലാം പല്ലി കഷ്ടിച്ച് ഇടുന്നത് വളരെയധികം വീടുകളിൽ കണ്ടുവരുന്ന ഒന്നാണ്. അതുപോലെതന്നെയാണ് രാത്രി ആയി കഴിഞ്ഞാൽ ഉള്ള കൊതുക് ശല്യവും. കൊതുക് കടിയിൽ നിന്ന് ഒരു മോചനം നമുക്ക് ഉണ്ടാകുമോ എന്ന് പോലും തോന്നുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഇത്തരത്തിൽ പാറ്റയും പല്ലിയും എല്ലാം പോകാൻ എളുപ്പം വീട്ടിൽ ചെയ്യാവുന്ന ഒന്ന് പരിചയപ്പെടുത്താൻ ആണ്.

അതിനായി നമ്മൾ വീട് മൊത്തം പുകയ്ക്കാൻ ആണ് പോകുന്നത്. അതിനായി ഒരു ചൂട് പിടിക്കാത്ത പാത്രത്തിൽ കുറച്ചു കനൽ എടുക്കുക. മൺപാത്രം ആണെങ്കിൽ കൂടുതൽ നല്ലത്. അല്ലെങ്കിൽ ചകിരിയിൽ പുകച്ചാലും മതിയാകും. കനൽ എടുത്ത പാത്രത്തിലേക്ക് ഇടേണ്ടത് അപരാജിത ധൂമ ചൂർണ്ണം ആണ്. ഇത് എല്ലാ ആയുർവേദ കടകളിലും ലഭിക്കും. ശങ്കുപുഷ്പം പൊടി എന്നും ഇതിനെ പറയുന്നു. ഇത് കനലിൽ ഇടുമ്പോൾ തന്നെ നല്ല രീതിയിൽ പുക ഉയർന്നു വരും. റൂമുകളിലും അടുക്കളയിലും എല്ലായിടങ്ങളിലും നന്നായി പുകച്ച് കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് പാറ്റയും പല്ലിയും കൊതുകും എല്ലാം ഇല്ലാതാക്കാൻ സഹായിക്കും. ചെയ്തു നോക്കൂ. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.