ഏതു വലിയ നീർക്കെട്ട് മാറാനും വേദന പോകാനും സൂപ്പർ ഒരു ഒറ്റമൂലി

കൈകാലുകളിലും മറ്റും അമിതമായി നീര് കെട്ടികിടക്കുന്ന പോലെ കിടക്കുകയും അമിതമായ വേദന ഉളവാക്കുകയും ചെയ്യുന്ന ഒന്നാണ് നീർക്കെട്ട്. പലർക്കും പല ഭാഗങ്ങളിലും നീർക്കെട്ട് അനുഭവപ്പെടാറുണ്ട്.
പലർക്കും കണ്ടു വരുന്ന ഒരു രോഗാവസ്ഥയാണ് നീർക്കെട്ട്. നീർക്കെട്ട് വന്ന് കഴിഞ്ഞാൽ ആ ഭാഗങ്ങളിൽ അസഹ്യമായ വേദന അനുഭവപ്പെടാറുണ്ട്. ഇംഗ്ലീഷ് മരുന്നുകളുടെ സഹായത്തോടെ ആണ് വേദന താൽക്കാലികമായി തള്ളിനീക്കാറുള്ളത്. എന്നാൽ നീർക്കെട്ട് മാറിയില്ലെങ്കിൽ ഈ വേദന എക്കാലവും കൂടെ ഉണ്ടാകും. ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് നീർക്കെട്ട് മാറാൻ ഉള്ള ഒരു ഉഗ്രൻ വഴിയും ആയിട്ടാണ്.

അതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയാണ്. പലയിടങ്ങളിലും ഈ ഇല പല പേരിലാണ് അറിയപ്പെടുന്നത്. തൃശൂർ ഭാഗങ്ങളിൽ ഇതിനെ കമ്മ്യൂണിസ്റ്റ് പച്ച എന്നാണ് അറിയപ്പെടുന്നത്. ഒരു നല്ല ഔഷധം കൂടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. നമുക്ക് പെട്ടെന്നുണ്ടാകുന്ന മുറിവിന് മരുന്നായി ഇതിന്റെ നീര് പിഴിഞ്ഞ് ഒഴിക്കാറുണ്ട്. ഈ കമ്മ്യൂണിസ്റ്റ് പച്ചയാണ് നീർക്കെട്ട് തടയാനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്. അതിനായി ഈ ഇല ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കണം. ശേഷം ഒരു മുട്ടയുടെ വെള്ള ഇതിലേക്കു ചേർക്കണം. ഇവ രണ്ടും കൂടി നന്നായി മിക്സ് ചെയ്യണം. ശേഷം നീർക്കെട്ടുള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കണം. ഇങ്ങനെ ചെയ്തു നോക്കൂ നീർക്കെട്ട് പെട്ടെന്ന് തന്നെ മാറുന്നത് കാണാം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.