പെട്ടെന്ന് മുടി വളരാൻ ഒരു എളുപ്പ മാർഗം…(വീഡിയോ)

മുടിയുടെ സൗന്ദര്യം ആഗ്രഹിക്കുന്നവർക്കായി ഒരു ഉഗ്രൻ ടിപ്പും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. മുടി നല്ല രീതിയിൽ തിളങ്ങി മുടി കൊഴിച്ചിലും താരനും ഇല്ലാതെ മുടി നന്നായി തഴച്ചു വളരാൻ ആയി ദിവസവും ഇതുപോലെ ചെയ്യുന്നത് നല്ലതാണ്. അതിനായി നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന കുറച്ചു സാധനങ്ങൾ ആണ് ഇവിടെ എടുത്തിരിക്കുന്നത്. അത് എന്താണെന്ന് പറയാം. അതിനായി ആദ്യം തലേദിവസം കുറച്ച് അരി കുതിരാൻ ഇടുക. ആ വെള്ളം ആണ് നമ്മൾ ഇതിൽ പ്രധാനമായും ഉപയോഗിക്കുന്നത്. അരി കുതിർത്ത് വെച്ച് വെള്ളത്തിൽ അരിയുടെ എല്ലാ ഗുണങ്ങളും അടങ്ങുകയും അത് തലയിൽ കഴുകുന്നത് മുടി വളരുന്നതിനും മറ്റും സഹായിക്കുകയും ചെയ്യുന്നതാണ്.

ശേഷം ഈ വെള്ളത്തിലേക്ക് കറ്റാർവാഴ തൊലിയോട് കൂടി അരിഞ്ഞിടുക. അത് മിക്സിയിൽ നന്നായി അരച്ച് എടുക്കുക. ശേഷം ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് ഒന്നര ടീസ്പൂൺ അരിപ്പൊടിയും കുറച്ച് ഒലിവ് ഓയലും ചേർത്ത് തീയിൽ കുറച്ചുനേരം വേവിച്ചെടുക്കുക. നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം ഇത് തണുത്തതിനുശേഷം തലയിൽ തേച്ചു അരമണിക്കൂർ കഴിയുമ്പോൾ സാധാരണ പച്ചവെള്ളത്തിൽ കഴുകി കളയുക. ഇങ്ങനെ ചെയ്യുമ്പോൾ മറ്റു ഷാംപൂവോ കണ്ടീഷണറോ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.