പലരിലും കണ്ടുവരുന്ന ഒരു അസുഖമാണ് അലർജിയും തുമ്മലും എല്ലാം. തുമ്മൽ വന്നു കഴിഞ്ഞാൽ വളരെയധികം അസ്വസ്ഥതകളാണ് അനുഭവിക്കേണ്ടി വരിക. തുമ്മലിന്റെ കാഠിന്യം വർദ്ധിക്കും തോറും നമ്മൾ ആകെ ക്ഷീണിക്കുകയും ചെയ്യും. പലർക്കും അലർജി മൂലമാണ് തുമ്മൽ ഉണ്ടാകാറ്. പൊടിയുടെ അലർജി ആണ് പ്രധാനമായും തുമ്മലിന് കാരണമാകുന്നത്. തുമ്മൽ വർദ്ധിച്ച് അത് നീരുവീഴ്ചയിലേക്കും ശ്വാസം മുട്ടിലേക്കും മറ്റും കൊണ്ടെത്തിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
അതുകൊണ്ടുതന്നെ തുമ്മൽ വരുമ്പോൾ തന്നെ അതിന് ആവശ്യമായ ചികിത്സ നൽകുകയാണ് വേണ്ടത്. അത്തരത്തിൽ തുമ്മലിനെ പ്രതിരോധിക്കാൻ ചെയ്യാൻ പറ്റുന്ന ഒരു മരുന്നാണ് എന്ന് പറയുന്നത്. ഇതിനായി ഇവിടെ എടുത്തിരിക്കുന്നത് കുറച്ച് ഐമോതകം ആണ്. കൂടെ അല്പം കർപ്പൂരവും. ഇവ രണ്ടും കൂടി ഒരു കിഴി കെട്ടി അതിൽ ഇടുക. എന്നിട്ട് കീഴിയിൽ ഇവയെ രണ്ടും കൂടി നന്നായി കൈകൊണ്ട് ഞെരടി മിക്സ് ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ ഒരു പ്രത്യേക മണം വരും. ആ മണമാണ് നമ്മൾ മൂക്കിനു കീഴെ വെച്ച് ശ്വസിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നത് തുമ്മൽ അലർജി പോലുള്ള എല്ലാ സുഖങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് എങ്ങനെയാണ് എന്ന് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ട് നോക്കൂ….