ആനയും പാപ്പാനും തമ്മിലുള്ള നിരവധി സ്നേഹ ബന്ധത്തിന്റെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഒരു ആനയ്ക്ക് തന്റെ പാപ്പാൻ എപ്പോഴും പ്രിയപ്പെട്ടവനാണ്. ആനയുടെ എല്ലാ കാര്യങ്ങളും നോക്കി സ്വന്തം മക്കളെപ്പോലെ ആനയെ കൊണ്ടു നടക്കുന്നവരാണ് പാപ്പാന്മാർ. ആനയ്ക്ക് മദം ഇളകുമ്പോൾ പോലും ചില പാപ്പാന്മാർ അവരെ ഉപദ്രവിക്കാൻ വിഷമിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. മദപ്പാട് ഇളകുമ്പോൾ അറിയാതെ പാപ്പാനെ ഉപദ്രവിക്കുകയും ചിലപ്പോൾ പാപ്പാൻ മരിച്ചു പോകുകയും ചെയ്യുമ്പോൾ പിന്നീട് അതോർത്ത് ജീവിതകാലം മുഴുവൻ കണ്ണീർ ഒഴുക്കുന്ന ആനകളുടെ കഥകളും നമ്മൾ കേട്ടിട്ടുണ്ട്. ഇത് സത്യം എത്രത്തോളം ഉണ്ട് എന്നുള്ളത് നമുക്ക് അറിയില്ല. എന്നിരുന്നാലും ആനകൾക്ക് പാപ്പാനോടുള്ള സ്നേഹം വളരെയധികമാണ് എന്നുള്ളത് നമുക്ക് അറിയാം. അത്തരത്തിലൊരു ആനയും പാപ്പാനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മലയാളപ്പുഴ രാജൻ എന്ന ആനയുടെയും അവന്റെ പാപ്പാനായ മണികണ്ഠന്റെയും വീഡിയോ ആണ് ഇത്. ക്ഷീണം കാരണം ആനയ്ക്ക് അരികിൽ ഉറങ്ങുന്ന മണികണ്ഠനെ വീഡിയോയിൽ കാണാം. കുറെ നേരം മണികണ്ഠനെ നോക്കി നിൽക്കുന്ന ആനയെയും കാണാം. ശേഷം ആന മണികണ്ഠന് അടുത്ത് കിടന്നുറങ്ങുന്നതാണ് വീഡിയോ. അത്രയും സ്നേഹത്തോടെ ഒരുമിച്ച് കിടന്നുറങ്ങുന്ന ആനയുടെയും പാപ്പാന്റെയും സ്നേഹബന്ധം എത്രത്തോളം ആയിരിക്കും എന്നാണ് ആളുകൾ പറയുന്നത്. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കൂ…