ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേരെ കുത്തി കൊന്ന സംഭവം നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. പോബ്സൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പോബ്സൺ ഉണ്ണികൃഷ്ണൻ എന്ന ആനയാണ് ഇടയുകയും ഒരു സ്ത്രീയുൾപ്പെടെ മൂന്നുപേരെ കൊലപ്പെടുത്തുകയും ചെയ്തത്. വളരെയധികം ആളുകളെ ഞെട്ടലിൽ ആഴ്ത്തിയ സംഭവമായിരുന്നു അത്. പെട്ടെന്നായിരുന്നു ഉണ്ണികൃഷ്ണന് മതം ഇളകിയത്. തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അവനെ തളക്കാൻ ആയത്. എന്നാൽ എന്താണ് പെട്ടെന്ന് അവൻ പ്രലോഭിപ്പിക്കാൻ ആവാൻ കാരണം എന്ന് ആർക്കും കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആ കാരണങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
പരിചയമില്ലാത്ത ആരോ അവന്റെ കൊമ്പിൽ പിടിച്ചുവലിച്ച് അതാണ് അവനെ പ്രലോഭിപ്പിക്കാൻ കാരണം എന്നാണ് പറയുന്നത്. തനിക്ക് പരിചയമില്ലാത്ത ആരും അവനെ തൊടുന്നത് അവന് ഇഷ്ടമല്ലായിരുന്നു. അതറിയാതെ പാപ്പന്റെ കണ്ണുവെട്ടിച്ച് ആരോ അവന്റെ കൊമ്പിൽ പിടിച്ച് വലിക്കുകയായിരുന്നു. അതാണ് ആന ഇടയാൻ ഉണ്ടായ കാരണം എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. എന്തായാലും മൂന്നു പേരുടെ ജീവനെടുത്ത ഈ സംഭവം മനപ്പൂർവ്വം ഒരാൾ വരുത്തി വെച്ചതാണ് എന്നോർക്കുമ്പോൾ വേദന തോന്നുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ….