ആനയും പാപ്പാനും തമ്മിലുള്ള അപൂർവ്വമായ പല സ്നേഹബന്ധങ്ങളുടെയും കഥ നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കള്ളുകുടിച്ച് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത പാപ്പാനെ കൊണ്ട് പോകുകയായിരുന്നു കല്യാണി എന്ന ആന. ആനയുടെ പാപ്പാൻ നന്നായി മദ്യപിച്ചിട്ടുണ്ട് എന്ന് കണ്ട് ആളുകൾ എവിടെയെങ്കിലും അയാൾ വീണു പോവുകയാണെങ്കിൽ എന്തെങ്കിലും അപകടം ഉണ്ടാകുമോ എന്നറിയാനായി ആനയുടെ കൂടെ കൂടി. പകുതി വഴി എത്തിയപ്പോൾ തന്നെ പാപ്പാൻ ആനപ്പുറത്ത് നിന്ന് താഴെ വീണു. താഴെ വീണു കിടന്ന പാപ്പാനെ രക്ഷിക്കാനായി അയാൾക്ക് അരികിലേക്ക് വന്ന ആളുകളെ ആന അങ്ങോട്ട് അടുപ്പിച്ചില്ല.
തന്റെ പാപ്പാനെ ഉപദ്രവിക്കാൻ വരികയാണോ എന്ന കാരണം കൊണ്ടാണ് ആന ആരെയും അങ്ങോട്ട് അടുപ്പിക്കാതിരുന്നത്. തുടർന്ന് ഇത് ഏത് ആനയാണ് എന്ന് ആളുകൾ മനസ്സിലാക്കുകയും ആനയുടെ ഉടമസ്ഥരുടെ പോയി വിവരം പറയുകയും ചെയ്തു. അങ്ങനെ ഉടമസ്ഥനെത്തി ആനയെ മാറ്റി കെട്ടുകയായിരുന്നു. തുടർന്ന് ബോധമില്ലാതെ കിടന്ന പാപ്പാനെ അവിടെ നിന്ന് എഴുന്നേൽക്കുക ആയിരുന്നു. എന്നാൽ പാപ്പാൻ നിലത്തു വീണു കിടന്ന അത്രയും സമയം യാതൊരു ചങ്ങല ഭാരങ്ങളും ഇല്ലാതെ നിന്നിരുന്ന ആന ആയിട്ട് കൂടി ആരെയും അത് ഉപദ്രവിക്കുകയോ ചുറ്റുമുള്ള ഒന്നും നശിപ്പിക്കുകയോ ചെയ്തില്ല. പാപ്പാന്റെ അടുത്തേക്ക് ആരെങ്കിലും വരുമ്പോൾ അവരെ മാത്രം അങ്ങോട്ട് അടുപ്പിക്കാതെ ഇരിക്കുക മാത്രമാണ് ചെയ്തത്. ഇതിൽനിന്ന് ആനയ്ക്ക് പാപ്പാനോടുള്ള സ്നേഹം എത്രത്തോളമാണ് എന്നുള്ളത് നമുക്ക് വ്യക്തമാകും. ഈ സ്നേഹ ബന്ധത്തിന്റെ കഥയെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കണ്ട് നോക്കൂ….