മിക്ക വീടുകളിലും സന്ധ്യയാകുമ്പോൾ വിളക്കുവച്ച് നാമം ജപിക്കുന്നത് അമ്മമാരുടെ പതിവാണ്. അത്തരത്തിൽ ഹിന്ദു വീടുകളിൽ എല്ലാം തന്നെ ഒരു നിലവിളക്ക് ഉണ്ടാകും. നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നത് സന്ധ്യാസമയങ്ങളിൽ ഒരു ആശ്വാസമായി കൂടെയാണ് ഹിന്ദു ആചാരത്തിൽ പറയുന്നത്. വീട്ടിലേക്ക് പ്രകാശം തെളിയിക്കുന്നു എന്ന അർത്ഥം കൂടി നിലവിളക്ക് കത്തിക്കുന്നതിലുണ്ട്. എന്നാൽ ഇതേ നിലവിളക്ക് പലപ്പോഴും വീട്ടമ്മമാർക്ക് ഒരു തലവേദനയും ആകാറുണ്ട്. എത്ര ഉരച്ച് കഴുകിയിട്ടും വെളുക്കാത്ത നിലവിളക്ക് ഒരു വലിയ പ്രശ്നം തന്നെയാണ്. അത്തരത്തിൽ ആ വലിയ തലവേദനയ്ക്ക് ഒരു പരിഹാരവും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്.
നിലവിളക്ക് നല്ലരീതിയിൽ തിളങ്ങാൻ ആയി എങ്ങനെ തേക്കാം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് കുറച്ച് കല്ലുപ്പ് ആണ്. അതിലേക്ക് അല്പം വിനാഗിരി ഒഴിക്കുക. ശേഷം നമ്മൾ ഉപയോഗിക്കുന്ന ഏതെങ്കിലും ഡിഷ് വാസ് ചേർക്കുക. എന്നിട്ട് നന്നായി ഉരച്ച് കഴുകുക. നിലവിളക്കിലെ കറ പെട്ടെന്ന് തന്നെ ഇളകി പോകുന്നത് നമുക്ക് കാണാൻ സാധിക്കും. ഇതുപോലെ രണ്ടു വഴി കൂടി ഈ വീഡിയോയിൽ പറയുന്നുണ്ട്. അത് എന്താണെന്ന് അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ….