എത്ര പഴകിയ അരിപ്പയും, പുതിയത് പോലെ ആക്കി എടുക്കാം

ഏറെ നാളത്തെ ഉപയോഗത്തിന് ശേഷം നമ്മുടെ വീട്ടിലെ മിക്ക സാധനങ്ങളും കറ പിടിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ചായ അരിക്കുന്ന അരിപ്പയും, കറികളും മറ്റും ഗ്രേറ്റ് ചെയ്യുന്ന ഗ്രേറ്ററും ഒക്കെ. ഇതിലെല്ലാം അടിഞ്ഞുകൂടിയിരിക്കുന്ന കറ എത്ര കഷ്ടപ്പെട്ട് ഉരച്ചാലും പോകില്ല. അടുക്കളപ്പണി വളരെ ഇഷ്ടപ്പെടുന്ന വീട്ടമ്മമാർക്ക് ഇങ്ങനെ അഴുക്കുപിടിച്ച് സാധനങ്ങൾ കാണുമ്പോൾ വളരെയധികം ബുദ്ധിമുട്ടാണ്. വൃത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഉപേക്ഷിച്ച് പുതിയത് വാങ്ങുകയാണ് പലപ്പോഴും പലരും ചെയ്യാറ്. അങ്ങനെ വരുമ്പോൾ ആ മാസത്തെ അടുക്കള ബജറ്റിൽ വ്യത്യാസങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഇത്തരം എല്ലാ കറകളും പെട്ടെന്ന് അലിയിച്ചു കളയാൻ സഹായിക്കുന്ന ഒരു ടിപ്പും ആയിട്ടാണ്. വീട്ടമ്മമാരുടെ ഏറെനാളത്തെ പ്രശ്നത്തിന് ഏറ്റവും വലിയ പരിഹാരം കൂടിയാണ് ഇത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്ന് തന്നെയാണ്. കുറച്ച് വിനാഗിരിയും, ഒരു ടേബിൾസ്പൂൺ ബേക്കിംഗ് സോഡയും ആണ് ഇതിനായി എടുത്തിരിക്കുന്നത്. ഇത് ഒരു പാത്രം വെള്ളത്തിലേക്ക് ഇട്ട് ആ പാത്രത്തിലേക്ക് കറ കളയാൻ ഉള്ള വസ്തുക്കൾ ഇറക്കിവയ്ക്കുക. ശേഷം ഈ വെള്ളം നന്നായി തിളപ്പിക്കുക. കറ ഇളകി പോകുന്നത് നമുക്ക് കാണാം. വെള്ളം തണുത്തതിനുശേഷം ഒരു ബ്രഷോ സ്ക്രബറോ ഉപയോഗിച്ച് നന്നായി തേച്ചാൽ ഏത് കറിയും പെട്ടെന്ന് ഇളക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.