ഏറെപ്പേരെ അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ് വായ്പ്പുണ്ണ്. നാവിലെ പുണ്ണ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് എത്രത്തോളം ആണെന്ന് അനുഭവിച്ചവര്‍ക്കേ അറിയൂ. അത്രക്ക് ഭീകരമായിരിക്കും അവസ്ഥ. വായിലെ തൊലി പോയി കഴിഞ്ഞാല്‍ ഭക്ഷണം കഴിക്കുവാനും സംസാരിക്കുവാനും വളരെ ബുദ്ധിമുട്ടായിരിക്കും. ചെറിയ എരുവോ പുളിയോ പറ്റിയിട്ടുണ്ടെങ്കില്‍ പിന്നെ നീറ്റലും പുകച്ചിലും കൊണ്ട് ആകെ കുഴപ്പമാകും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇത്തരത്തില്‍ വായില്‍ വായ്പുണ്ണ് വന്നാൽ ചെയ്യാൻ പറ്റുന്ന പ്രതിവിധികളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്.
ആദ്യമായി എല്ലാവർക്കും അറിയാവുന്നതും കൂടുതൽ പേർ ചെയ്യുന്നതുമായ ഒരു വഴിയാണ്. ഉപ്പുവെള്ളം കവിൾ കൊള്ളുന്നത്. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിലേക്ക് കുറച്ചു കല്ലുപ്പ് ഇട്ടതിനു ശേഷം അത് നന്നായി വായിൽ ഗാർഗിൾ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് ഒരു പരിധിവരെ വായ്പുണ്ണിനെ തടയും. ഇത് തൊണ്ട വേദന പോലുള്ള അസുഖങ്ങൾക്കും നല്ലതാണ്. രണ്ടാമതായി ഒരു ഗ്ലാസ് പച്ച മോര് എടുക്കുക. അല്പം പുളി കൂടുതൽ ഉള്ളതാണെങ്കിൽ നല്ലത്. അതിലേക്ക് കടുക്ക ചതച്ചതോ ചെറുതായി നുറുക്കിയതോ ചേർത്ത് കൊടുക്കുക. ഇത് കുടിക്കുന്നത് വായ്പുണ്ണ് പോകാനായി സഹായിക്കും. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.