ചൂടു കുരു വളരെ വേഗം മാറുവാൻ മൂന്ന് കിടിലൻ ടിപ്പ്

വേനൽക്കാലം ആയിക്കഴിഞ്ഞാൽ മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ചൂടുകുരു, പുഞ്ചചൂട് തുടങ്ങിയവ. ഇത് ശരീരത്തിന് വളരെയധികം അസ്വസ്ഥതയാണ് ഉണ്ടാക്കുക. നല്ല രീതിയിൽ ചൊറിച്ചിലും അനുഭവപ്പെടും. ചുവന്ന കളറിൽ ശരീരത്തിൽ ആകെ തടിച്ച് കിടക്കുന്ന അവസ്ഥയാണ് ചൂടുകുരു. ചെറിയ ചെറിയ ചെറിയ കുരുക്കൾ പോലെ ശരീരത്തിലാകമാനം നിറയുന്ന ഒന്നാണ് പുഞ്ചചൂട്. കൂടുതലായി കുട്ടികളിലും മുതിർന്നവരിലും എല്ലാം ഇത് കണ്ടു വരുന്നു. വേനൽക്കാലത്താണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. അപ്പോഴാണ് പുഞ്ചചൂട് കൂടുതലായി വരുന്നത്. ഇതുമൂലം ഉണ്ടാകുന്ന ചൊറിച്ചിൽ അവസ്ഥകളും വളരെ വലുതുമാണ്. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നുത് അതിനുള്ള പരിഹാര മാർഗ്ഗമായിട്ടാണ്.

അതിനായി മൂന്ന് വഴികൾ ആണ് ഇവിടെ പറഞ്ഞ് തരുന്നത്. ആദ്യമായി പച്ചമരുന്ന് കടകളിൽ നിന്നുമൊക്കെ ലഭിക്കുന്ന ചന്ദനം വാങ്ങുക. ശേഷം ഈ ചന്ദനം അരച്ച് ദേഹത്ത് ഇടുക. തുടർച്ചയായി ഇത് ചെയ്താൽ നല്ല മാറ്റം അനുഭവപ്പെടും. രണ്ടാമതായി നല്ല കട്ടിയുള്ള ഒട്ടും വെള്ളം ചേർക്കാത്ത തേങ്ങ പാൽ പിഴിഞ്ഞെടുത്ത് അത് ചൂടുകുരു ഉള്ള ഭാഗത്ത് തേച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതും ചൂടുകുരുവിനെ ശമിപ്പിക്കാൻ കഴിയും. അതുപോലെ ആര്യവേപ്പിന്റെ തണ്ട് ഇട്ട് വെള്ളം തിളപ്പിച്ച് ആ വെള്ളത്തിൽ കുളിക്കുന്നത് ഇത്തരത്തിൽ ചൂടുകുരു സംബന്ധമായ എല്ലാ അസുഖങ്ങൾക്കും നല്ലതാണ്. ഇതൊക്കെയാണ് പ്രധാനമായി ചൂടുകുരു അകറ്റാനായി നമ്മൾ ചെയ്യേണ്ടത്. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ട് നോക്കൂ….

Leave a Reply

Your email address will not be published.