മഞ്ഞുകാലം ആയാൽ വന്നുചേരുന്ന രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തൊണ്ടവേദനയും ജലദോഷവുമെല്ലാം. വളരെയധികം അസ്വസ്ഥതകൾ ആണ് ഇവ നമുക്ക് ഉണ്ടാകുന്നത്. ഇതിൽ പ്രധാനമായും തൊണ്ടവേദന ഉണ്ടാക്കുന്നത് ഒരുതരം അണുക്കൾ ആണ്. തൊണ്ടവേദന വന്നു കഴിഞ്ഞാൽ നമുക്ക് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഒക്കെ നല്ല ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടുതന്നെ ഉടനടി അതിന് പരിഹാരം കാണുകയും വേണം. അതിനായി പല വഴികളും പ്രയോഗിച്ച് മടുത്തു പോയവരായിരിക്കും നമ്മൾ. എന്നാൽ പലപ്പോഴും ഇത്തരം രോഗങ്ങൾക്ക് വളരെ കൃത്യമായ വീട്ടുവൈദ്യങ്ങൾ ആണ് നല്ലത്.
ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് തൊണ്ടവേദന വന്നു കഴിഞ്ഞാൽ വീട്ടിൽ ചെയ്യാവുന്ന ഒരു അടിപൊളി ടിപ്പും ആയിട്ടാണ്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് നല്ല ശുദ്ധമായ ചെറുതേൻ ആണ്. ഒരു നാലോ അഞ്ചോ ടീസ്പൂൺ വരെ എടുക്കാം. അതിലേക്ക് മൂന്ന് നാല് അഞ്ച് അല്ലി വെളുത്തുള്ളി ഇട്ടുവയ്ക്കുക. ഇത് ഫ്രിഡ്ജിൽ വെച്ചോ അല്ലെങ്കിൽ പുറത്ത് അടച്ചുവെച്ചോ സൂക്ഷിക്കാം. ശേഷം എപ്പോഴാണ് നിങ്ങൾക്ക് തൊണ്ടവേദന വരുന്നത് അപ്പോൾ ഇതിൽ നിന്ന് ഒരു വെളുത്തുള്ളി എടുത്ത് കഴിക്കുക. ഇങ്ങനെ കഴിച്ചുനോക്കൂ വേദന മാറുന്നത് സ്വയം തിരിച്ചറിയാം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….