കരിമംഗല്യം പൂർണ്ണമായി മാറ്റി മുഖം നല്ല സുന്ദരമാകാൻ ഈ ഒരു പാക്ക് മാത്രം മതി

പലരുടെയും മുഖത്ത് കാണുന്ന ഒന്നാണ് കരിവാളിപ്പ്. അതുപോലെ തന്നെ കറുത്ത പാടുകളും ചെറിയ ചെറിയ കറുത്ത കുത്തുകളും ഒക്കെ. ഇത് മുഖത്തെ സൗന്ദര്യത്തെ ബാധിക്കുന്ന ഒന്നു കൂടിയാണ്. ഇത് അകറ്റാനായി പല ക്രീമുകളും മറ്റും നമ്മൾ ഉപയോഗിക്കാറുണ്ട്. ബ്യൂട്ടി പാർലറുകളിലും മറ്റും പോയി കൂടുതൽ വേദന സഹിച്ച് ഇത്തരത്തിൽ കറുത്ത ഡാർക്ക് മാർക്ക്സ് ഇല്ലാതാക്കാനായി വലിയ വില കൊടുത്തു നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഇത് ഫലം കണ്ടെന്ന് വരാറില്ല. താൽക്കാലിക പരിഹാരം മാത്രമാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും അകറ്റി മുഖകാന്തി വർദ്ധിക്കാൻ അതിനായി ചെയ്യാൻ കഴിയുന്ന ഒന്ന് നിങ്ങളെ പരിചയപ്പെടുത്താനാണ്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഒരു പഴുത്ത തക്കാളി ആണ്. അത് നന്നായി പിഴിഞ്ഞെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അരിപൊടി ചേർക്കുക. അരമുറി ചെറുനാരങ്ങ കുരുവില്ലാത്ത ചേർത്തു കൊടുക്കുക. ഇവ മൂന്നും നന്നായി മിക്സ് ചെയ്ത ശേഷം ആണ് മുഖത്ത് പുരട്ടേണ്ടത്. അതിനു മുമ്പ് മുഖം നന്നായി കഴുകി വൃത്തിയാക്കി ഒരു ടവൽ ഉപയോഗിച്ച് തുടയ്ക്കുക. ശേഷം ഇത് മുഖത്ത് അപ്ലൈ ചെയ്തു കൊടുത്ത് ചെറിയ രീതിയിൽ മസാജ് ചെയ്യുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. ഇങ്ങനെ ആഴ്ചയിൽ മൂന്നു തവണ ചെയ്താൽ തീർച്ചയായും ഫലം കാണാൻ കഴിയും. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.