ചതിയിലൂടെ കാട്ടാനകളെ പിടികൂടുന്ന രീതി, നിരവധി ആനകളെ ഇങ്ങനെ പിടികൂടി

ഒരറിവും ചെറുതല്ല എന്നാണല്ലോ പറയുക. അത്തരത്തിൽ നമ്മുക്ക് കേട്ടുകേൾവി പോലും ഇല്ലാത്ത ചില കാര്യങ്ങൾ അടങ്ങിയ ഒരു വിഡിയോ ആണ് ഇന്ന് നിങ്ങളെ പരിചയപെടുത്തുന്നത്. ആനകളെ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഇല്ല. എന്നാൽ കാട്ടിൽ മദിച്ചു നടന്നിരുന്ന ആനകളെ എങ്ങനെയാണ് നാട്ടിൽ വന്നു ഒന്നോ രണ്ടോ ആളുകളുടെ ശിക്ഷണത്തിൽ അവർ പറയുന്നത് അനുസരിച്ച് പ്രവർത്തിച്ച ജീവിക്കേണ്ടിവന്നത്. എങ്ങനെയാണ് കാട്ടിലെ ആനകളെ നാട്ടിൽ കൊണ്ടുവന്ന പരിശീലനം നൽകുന്നത്. കാട്ടാനകളെ നാട്ടാനകൾ ആക്കി മാറ്റുന്നതിൽ എന്തൊക്കെ പ്രക്രിയകളാണ് നടക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം നമുക്ക് അറിയില്ല. കാട്ടാനകളെ പിടിച്ചുകൊണ്ടുവന്ന് മെരുക്കി എടുത്താണ് നമ്മുടെ നാട്ടിൽ ഉത്സവങ്ങൾക്കും മറ്റും എഴുന്നള്ളിക്കുന്നത് എന്നുള്ളത് മാത്രം അറിയാം.

എന്നാൽ എങ്ങനെയാണ് ഇത്തരത്തിൽ കാട്ടാനകളെ പിടികൂടുന്നത്. വാരിക്കുഴികളും മറ്റും വെച്ച് ആനകളെ പിടികൂടുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ യാതൊരു വിധ കേട്ട് പരിചയമില്ലാത്ത ഒരു വഴിയായിരുന്നു പണ്ടുകാലത്ത് ചില രാജ്യങ്ങളിൽ കാട്ടാനകളെ പിടികൂടാൻ ഉപയോഗിച്ചിരുന്നത്. കരീനീ ബന്ധനം എന്നാണ് ഇതിനെ പറയപ്പെടുന്നത്. കാട്ടിലെ ഒറ്റപ്പെട്ട് നടക്കുന്ന ഒറ്റക്കൊമ്പന്മാരെ ഏറെനാളത്തെ നിരീക്ഷണങ്ങൾക്ക് ഒടുവിൽ നാട്ടിൽ നിന്ന് ഒരു പിടിയാനയെ അയച്ചു അതിനെ വശീകരിക്കുകയും ആ സമയം നോക്കി ആനയെ കുരുക്കിനുള്ളിൽ ആക്കുകയും തുടർന്ന് കുംകി ആനകളെ ഉപയോഗിച്ച് ആനയെ ബലമായി കൊണ്ടുപോകുകയും ചെയ്യുന്നതാണ് കരീ ബന്ധനം. ഇതുമൂലമാണ് ആനകളെ പിടികൂടി ഇരുന്നത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *