എല്ലായിടത്തും പെട്രോൾവില കൂടിക്കൂടിവരികയാണ്. ഒരു ലിറ്റർ പെട്രോളിന് 110 രൂപ വരെ കൊടുക്കേണ്ടി വന്ന അവസ്ഥ നമുക്ക് ഉണ്ടായിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ ക്രൂഡോയിൽ വില കൂടുന്നതാണ് പെട്രോൾ വില വർധനവിന് കാരണം എന്നൊക്കെയാണ് അതിനു വന്ന ന്യായീകരണങ്ങൾ. എന്തൊക്കെ പറഞ്ഞാലും പെട്രോൾവില ചില്ലറയൊന്നുമല്ല ആളുകളെ ബുദ്ധിമുട്ടിച്ചത്. ഇന്ത്യയിൽ പെട്രോൾ വില വർദ്ധനവിനെ തുടർന്ന് വൻ പ്രതിഷേധങ്ങളും നിലനിന്നിരുന്നു.
അതിൽ കൂടുതൽ പ്രതിഷേധങ്ങൾ ശക്തമാക്കിയത് നമ്മുടെ കേരളത്തിലാണ്. അതേസമയം പെട്രോൾ ലഭിക്കാൻ വേണ്ടി കിലോമീറ്ററോളം ക്യൂവിൽ നിൽക്കുന്ന നിരവധി ബൈക്കുകളുടെയും ഓട്ടോറിക്ഷകളുടെ യും ശ്രീലങ്കയിൽ നിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നമ്മുടെ നാട്ടിൽ ബീവറേജിന് ആണ് കൂടുതൽ ആയും ഇത്രയും ക്യൂ കണ്ടുവരാറുള്ളത്. എന്നാലിത് അതിനെ പോലും വെല്ലുന്ന രീതിയിലുള്ള ക്യൂ ആയിരുന്നു. ആകെ 500 രൂപയ്ക്ക് മാത്രം അവിടെ നിന്ന് പെട്രോൾ ലഭിച്ചിരുന്നുള്ളൂ. അതിൽ നിന്ന് തന്നെ പെട്രോളിന്റെ ക്ഷാമം നമുക്ക് മനസ്സിലാക്കാൻ പറ്റും. ശ്രീലങ്കൻ ജനത മുഴുവൻ പെട്രോളിന് ആയി ക്യൂ നിന്ന ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ….