ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഒരു നല്ല അടിപൊളി ചായ നിങ്ങളെ പരിചയപ്പെടുത്താൻ വേണ്ടിയാണ്. നല്ല ജലദോഷവും പനിയും എല്ലാം വന്നിരിക്കുന്ന സമയത്ത് ഇങ്ങനെ ഒരു ചായ കുടിച്ചാൽ അവയെല്ലാം വേഗം തന്നെ ഇല്ലാതാക്കും. അതിനായി വളരെ കുറച്ച് സാധനങ്ങൾ മാത്രമാണ് ഈ ചായയിൽ ചേർക്കുന്നത്. അവ എന്താണെന്ന് ചായ എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. അതിനായി നമ്മൾ ആദ്യം എടുക്കേണ്ടത് പാല് ആണ്. വളരെ കുറച്ച് അളവിൽ മാത്രമേ പാല് എടുക്കാവൂ.
പാലിന്റെ അളവിനേക്കാൾ കൂടുതൽ വെള്ളം ആണ് വേണ്ടത്. അതായത് അര ക്ലാസ്സ് പാല് ആണ് എടുക്കുന്നത് എങ്കിൽ ഒന്നര ഗ്ലാസ്സ് വെള്ളം അതിലേക്ക് ചേർക്കണം. ശേഷം ഇതിലേക്ക് ചേർക്കേണ്ടത് എന്തൊക്കെ ആണെന്ന് പറയാം. ആദ്യം ഒരു ചെറിയ അമ്മിയിലേക്ക് ഒരു കഷണം ഇഞ്ചി,ചെറിയ കഷണം കറുവപ്പട്ട, കുറച്ചു തുളസിയില, രണ്ടോ മൂന്നോ ഗ്രാമ്പു, കുറച്ചു കുരുമുളക് എന്നിവ ചേർത്ത് നന്നായി ചതച്ചെടുക്കുക. ശേഷം ഇത് പാലിലേക്ക് ചേർത്ത് തിളപ്പിച്ചെടുക്കുക. നന്നായി തിളപ്പിക്കുക. അതിലേക്ക് അല്പം ശർക്കരയോ, കൽക്കണ്ടമോ മധുരത്തിനായി ചേർക്കാം. ശേഷം ചായ തിളപ്പിച്ച് എടുക്കുക. അരിച്ചെടുത്തതിനുശേഷം കുടിക്കുക. ചുമ ജലദോഷം എന്നിങ്ങനെയുള്ള എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് മാറാൻ ഇത് സഹായിക്കും. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ട് നോക്കൂ…