ഒരു പ്രാവശ്യം ഷാമ്പുവിന് പകരം ഇത് ഉപയോഗിച്ച് മുടി കഴുകി നോക്കൂ

പല കാരണങ്ങൾ കൊണ്ടാണ് പലർക്കും മുടികൊഴിച്ചിലും മറ്റും ഉണ്ടാകുന്നത്. മുടിയുടെ പ്രശ്നങ്ങൾ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. നല്ല കട്ടിയുള്ള ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. അതിനായി കണ്ണിൽ കണ്ട എണ്ണകളും ഷാമ്പുകളും എല്ലാം വാങ്ങി പുരട്ടാറും ഉണ്ട്. എന്നാൽ ഫലം കാണാറില്ല. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് മുടികൊഴിച്ചിലും മറ്റും അകറ്റി മുടി നന്നായി വളരാൻ സഹായിക്കുന്ന ഒരു അടിപൊളി ടിപ്പ് നിങ്ങൾക്ക് പറഞ്ഞു തരാൻ വേണ്ടിയിട്ടാണ്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് ചെമ്പരത്തി ആണ്. നമുക്കറിയാം ചെമ്പരത്തി താളി ഉപയോഗിക്കുന്നത് മുടി വളരാൻ സഹായിക്കുന്ന ഒന്നാണ്.

പരമ്പരാഗതമായി മുത്തശ്ശിമാരെല്ലാം ചെയ്തു വരുന്ന ഒരു രീതി കൂടിയാണ് ഇത്. ചെമ്പരത്തി ഉപയോഗിച്ച് എണ്ണ കാച്ചി പുരട്ടുന്നതും നല്ലതാണ്. ഇവിടെ ഷാമ്പുവിന് പകരം ഇതാണ് ഉപയോഗിക്കേണ്ടത്. അതിനായി ചെമ്പരത്തിയുടെ കുറച്ച് ഇലയും, കുറച്ചു ചെമ്പരത്തിപ്പൂവും എടുക്കുക. ശേഷം ഇത് മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. അതിനുശേഷം അതിലേക്ക് ചെറുപയർ പൊടി ചേർക്കുക. കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി താളി പരുവത്തിൽ അരച്ചെടുക്കുക. ശേഷം ഇത് ഉപയോഗിച്ചാണ് മുടി കഴുകേണ്ടത്. ഇങ്ങനെ ചെയ്തുനോക്കൂ മുടി വളരുന്നത് കാണാം. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ട് നോക്കൂ….

Leave a Reply

Your email address will not be published.