തലയിലെ താരനും പേനും പൂർണ്ണമായും ഇല്ലാതാക്കാൻ, ഇത് ട്രൈ ചെയ്തുനോക്കൂ

പലർക്കും തലയിലെ പേൻ ശല്യം ഒരു വലിയ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നുതന്നെയാണ്. നാലാൾ കൂടുന്നിടത്ത് തല ചൊറിഞ്ഞു നിൽക്കാനേ ഇവർക്ക് നേരമുണ്ടാകൂ. കണ്ടുനിൽക്കുന്നവർക്ക് അസഹനീയമായി തോന്നാനും ഇത് ഇട വരുത്തും. പ്രധാനമായും വൃത്തികുറവും തലയിൽ വിയർപ്പ് നിൽക്കുന്നതും ആണ് പേൻ വരാൻ കാരണം. തലയൊട്ടിയിലെ രക്തം കുടിച്ച് വളരുന്ന ജീവികളാണ് തലയിലെ പേനും ഈരും എല്ലാം.ഒരു തലയിൽ നിന്ന് മറ്റുള്ളവരിലേക്കും വ്യാപിക്കാൻ ഇടയുള്ള ഒന്നാണ് ഇത്. തലമുടിയുടെ അഴക് നശിപ്പിക്കുന്നതിൽ പ്രധാനികളാണ് തലയിലെ ഈരും പേനും. കൊച്ചു കുട്ടികൾ മുതൽ വലിയവർക്ക് വരെ ഈ പേൻ ശല്യം ഉണ്ട്. എന്തൊക്കെ മരുന്ന് പ്രയോഗിച്ചാലും ഇത് മാറാറില്ല.
എന്നാൽ പേൻ ശല്യം ഈസിയായി മാറാനുള്ള ഒരു വഴിയാണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞുതന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് കൃഷ്ണതുളസിയുടെ ഇലയാണ്. ഇത് ഒട്ടും വെള്ളം ചേർക്കാതെ ഇടിച്ചുപിഴിഞ്ഞ ഇതിന്റെ ചാർ ആണ് എടുക്കേണ്ടത്. ശേഷം ഈ ചാറ് തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇങ്ങനെ ചെയ്താൽ പേൻ ശല്യം നല്ലരീതിയിൽ കുറയും. അതുപോലെ നമ്മൾ കിടക്കുന്ന ബെഡിൽ തലയ്ക്ക് താഴെ ഈ തുളസിയില വെറുതെ ഇടുന്നതും പേൻ ശല്യം കുറയുന്നതിന് നല്ലതാണ്. രണ്ടാമതായി വെളുത്തുള്ളി ഉപയോഗിച്ച് എങ്ങനെ പേൻ കളയാമെന്ന് നോക്കാം. അതിനായി കുറച്ച് വെളുത്തുള്ളി നന്നായി അരച്ച് എടുക്കുക. ശേഷം ഇത് തലയിൽ പുരട്ടി കൊടുക്കുക. ഒരു കുറച്ചുനേരം വിശ്രമിച്ചതിനു ശേഷം കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നതും പേൻ ശല്യം മാറാൻ സഹായിക്കും. വെളുത്തുള്ളി ഉപയോഗിച്ചതിന് ശേഷം നന്നായി കഴുകിയാൽ മുടിക്ക് വെളുത്തുള്ളിയുടെ മണമില്ലാതെയിരിക്കും. ഇതുപോലെ കൂടുതൽ ടിപ്പുകൾ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.