തൊണ്ടയ്ക്ക് എപ്പോഴും അസ്വസ്ഥത നൽകുന്ന ഒന്നാണ് കഫക്കെട്ട്. ഇത് എന്തെങ്കിലും ആന്റിബയോട്ടിക്കും മറ്റും കഴിച്ച് മാറ്റിയില്ലെങ്കിൽ വളരെയധികം അസ്വസ്ഥതയാണ്. എന്നാൽ പലപ്പോഴും അത്തരം മരുന്നുകൾ നമുക്ക് ഗുണം ചെയ്യാറില്ല. കഫക്കെട്ടും ചുമയും മാറാനായി പലപ്പോഴും നമ്മൾ വീട്ടുവൈദ്യങ്ങൾ ആണ് ഉപയോഗിക്കാറ്. ഇത്തരത്തിൽ കഫക്കെട്ടിനെ എളുപ്പം അകറ്റാനായി ഒരു മരുന്നും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്.
ചുമ കഫക്കെട്ട് നീരുവീഴ്ച പോലുള്ള മഴക്കാല രോഗങ്ങളിൽ ഏറ്റവും വില്ലൻ കഫക്കെട്ട് ആണ്. കഫക്കെട്ട് ഒന്ന് കഴിഞ്ഞ ഒരാൾക്ക് തൊണ്ടയിൽ എന്തോ അരിക്കുന്നത് പോലെയും എപ്പോഴും തൊണ്ടകാറൽ എന്നത് പോലെയും എല്ലാം തോന്നി കൊണ്ടിരിക്കും. ഏറെനാൾ കഫം കെട്ടി കിടക്കുന്നതും പ്രശ്നങ്ങൾക്ക് വഴിതെളിക്കും. അതുകൊണ്ടുതന്നെ എളുപ്പം ഇത് ഇല്ലാതാക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. അതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു വഴിയാണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.
അതിനായി 20 ml തേങ്ങാപ്പാൽ എടുക്കുക. തേങ്ങയുടെ ഒന്നാം പാൽ തന്നെ എടുക്കണം. ഒട്ടും വെള്ളം ചേർക്കാതെ എടുത്താൽ അത്രയും നല്ലത്. അതിലേക്ക് അല്പം മഞ്ഞൾപ്പൊടിയും അല്പം കുരുമുളകു പൊടിയും അല്പം ഗ്രാമ്പു പൊടിയും ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ചെറിയ ചൂടിൽ വേവിച്ചെടുക്കുക. ഒന്നു കുറുകിവരുമ്പോൾ ഇറക്കി വെച്ച് ചെറുചൂടോടുകൂടി അതിരാവിലെയോ രാത്രിയിലോ കഴിക്കാം. ഇങ്ങനെ കഴിക്കുന്നത് കഫക്കെട്ട് മാറാൻ സഹായിക്കും. ഇതേ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ…