തൊണ്ടവേദനയും കഫംകെട്ടും എല്ലാം കാലാവസ്ഥ മാറുന്നതിനനുസരിച്ച് വന്ന് ചേരുന്ന അസുഖങ്ങളാണ്. ചുമയും കഫംക്കെട്ടും എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യനെ അസ്വസ്ഥതപ്പെടുത്തുന്ന രോഗങ്ങൾ ആണ്. എത്രയും വേഗം അകറ്റുന്നുവോ അത്രയും നല്ലത്. കഫക്കെട്ടും ചുമയും വന്നു കഴിഞ്ഞാൽ പിന്നീട് അത് മാറുന്നതുവരെ ആകെമൊത്തം അസ്വസ്ഥതയാണ്. പലവിധ പൊടിക്കൈകളും ചെയ്തു നോക്കിയിട്ടും ഇത് വിട്ടുപോകാൻ വളരെയധികം പ്രയാസമാണ്. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഇത്തരത്തിൽ ചുമ മൂലം ഉണ്ടാകുന്ന എല്ലാത്തരം അസ്വസ്ഥതകൾക്കും പരിഹാരവും ആയിട്ടാണ്. അതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഹോം റെമഡിയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.
അതിൽ ആദ്യത്തേത് ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഗാർഗിൾ ചെയ്യുക. കെട്ടി നിൽക്കുന്ന കഫം ഇളകി പോകുന്നതിന് ഇത് സഹായിക്കുന്നു. അതുപോലെ സ്ഥിരമായി ആവി കൊള്ളുന്നത് നല്ലതാണ്. ഇതെല്ലാം നമ്മൾ എല്ലാ വീടുകളിലും ചെയുന്ന ഒന്ന് കൂടി ആണ്. അതുപോലെ കുറച്ചു വെളുത്തുള്ളിയും കുറച്ച് ഇഞ്ചിയും ഒരു ചെറുതായി ചെറുതായി അരിഞ്ഞ് കുറച്ച് വെള്ളത്തിൽ നന്നായിട്ട് തിളപ്പിച്ചെടുക്കുക. ശേഷം ഈ വെള്ളം കുടിക്കുന്നതും കെട്ടിനിൽക്കുന്ന കഫം ഇളകി പോകുന്നതിന് സഹായിക്കും. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ…