കടുത്ത മൈഗ്രെനും അതുമൂലമുള്ള ശർദിയും എല്ലാം മിനിറ്റുകൾക്കുള്ളിൽ മാറിക്കിട്ടും, ഇത് ട്രൈ ചെയ്തുനോക്കൂ..

തലവേദന അസഹനീയമായി തോന്നാറുണ്ടോ? തലവേദനയുടെ അതിമാരകമായ വേർഷനാണ് മൈഗ്രൈൻ. മൈഗ്രൈൻ വന്നുകഴിഞ്ഞാൽ അസഹ്യമായ വേദനയാണ് അനുഭവപ്പെടുക. എത്രതന്നെ മരുന്നു കഴിച്ചാലും അത് മാറാത്ത പോലെ തോന്നും. ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ തോന്നാതെ വേദന കൊണ്ട് പുളയുന്ന അവസ്ഥയാണ് മൈഗ്രൈൻ വന്നു കഴിഞ്ഞാൽ. പെയിന്‍ കില്ലറും, വിക്‌സും ഒന്നും ചിലസമയത്ത് ഈ തലവേദനക്ക് പരിഹാരമാവാറില്ല. പലപ്പോഴും തലവേദന കാരണം അന്നത്തെ ദിവസം മുഴുവന്‍ വേദന സഹിച്ച് ഇരിക്കേണ്ടി വരാറും ഉണ്ട്.തലവേദനയ്ക്ക് എപ്പോഴും ഇംഗ്ലിഷ് മരുന്നുകളേക്കാള്‍ ഗുണം ചെയ്യുക വീട്ടുവൈദ്യങ്ങളാണ്. നമ്മുടെ മുത്തശ്ശിമാരെല്ലാം പറഞ്ഞ് തരാറുള്ള വീട്ട് വൈദ്യങ്ങള്‍. അത്തരത്തില്‍ ഒരു ടിപ്പുമായിട്ടാണ് ഇന്ന് ഞങ്ങള്‍ വന്നിരിക്കുന്നത്.

അതിനായി നമ്മുടെ വീടുകളിൽ ലഭിക്കുന്ന രണ്ടേ രണ്ട് വസ്തുക്കൾ മാത്രമാണ് ഇവിടെ എടുത്തിരിക്കുന്നത്. ഒരു കഷണം ഇഞ്ചിയും, ഒരു മുറി ചെറുനാരങ്ങയും. രണ്ടുമാണ് ഇതിനായി ആവശ്യമായി ഉള്ള സാധനങ്ങൾ. ആദ്യം ഇഞ്ചി നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. അതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. എന്നിട്ട് തലവേദന വരുമ്പോൾ ഇടയ്ക്കിടയ്ക്ക് ഇത് തൊട്ട് നാവിൽ വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തലവേദന മാറാൻ സഹായിക്കും. എത്ര കടുത്ത മൈഗ്രൈൻ വന്നാലും പെയിൻ കില്ലറുകളുടെ സഹായം തേടാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നുകൂടി ആണ് ഇത്. പരീക്ഷിച്ചുനോക്കൂ ഫലം തീർച്ചയായും കാണാം. ഇതേ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.